ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ രംഗത്തേക്ക്; സിനിമയില്‍ അല്ല, ശുഭവാര്‍ത്ത അറിയിച്ചത് മകന്‍
കൊച്ചി: ഏഴുകൊല്ലത്തെ കാത്തിരിപ്പിന് വിരാമം. അഭിനയ കുലപതി ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്ക് മുമ്പിലെത്തുന്നു. അഭിനയ രംഗത്തേക്കുള്ള തിരിച്ചുവരവ് ജഗതിയുടെ മകന്‍ രാജ്കുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് അറിയിച്ചത്.

സിനിയിലൂടെയല്ല ജഗതിയുടെ രണ്ടാംവരവ്. പരസ്യചിത്രത്തിലൂടെയാണ്. തൃശൂര്‍ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യ ചിത്രത്തിലാണ് ജഗതി അഭിനയിക്കുന്നത്. അടുത്ത വര്‍ഷം സിനിമയിലും ജഗതി അഭിനയിക്കുമെന്ന് മകന്‍ അറിയിച്ചു.
ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാര്‍ എന്റര്‍ടൈമെന്റ്‌സ് ആണ് പരസ്യ ചിത്രം നിര്‍മിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് ജഗതിയെ വീണ്ടും അഭിനയ രംഗത്തേക്കെത്തുന്നത്. അടുത്ത വര്‍ഷം സിനിമയിലും അഭിനയിക്കാനാണ് തീരുമാനം.
2012ല്‍ മലപ്പുറം തേഞ്ഞപ്പലത്തിനടുത്തുണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് ജഗതി അഭിനയ രംഗത്തുനിന്ന് വിടവാങ്ങിയത്. വര്‍ഷങ്ങള്‍ നീണ്ട ചികില്‍സയിലൂടെ അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു.
ജഗതിയുടെ പിന്‍മാറ്റം നികത്താനാകാത്ത വിടവായി ഇന്നും മലയാള സിനിമയില്‍ നിലനില്‍ക്കുമ്പോഴാണ് സന്തോഷ വാര്‍ത്ത വന്നിരിക്കുന്നത്. ഹാസ്യ സാമ്രാട്ടിന്റെ തിരിച്ചുവരവിന് കാതോര്‍ത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും.












Click it and Unblock the Notifications