ജഗതിയ്ക്ക് ഡിപ്രഷനാണെന്ന് മകള്‍
തിരുവനന്തപുരം: ജഗതിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ. ആശുപത്രി വിട്ട ജഗതി ഇപ്പോള്‍ വീട്ടിലാണ് കഴിയുന്നത്. ആരോഗ്യത്തില്‍ നേരീയ പുരോഗതിയൊക്കെ വന്നിട്ടുണ്ട്. പക്ഷെ പപ്പയ്ക്ക് അടുത്തിടെ ഒരു ഡിപ്രഷന്‍ പിടിപെട്ടിരിക്കുകയാണെന്ന് മകള്‍ പാര്‍വ്വതി പറയുന്നു.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതി അച്ഛന്റെ ആരോഗ്യനിലയെ കുറിച്ച് പറഞ്ഞത്. പപ്പയുടെ ആരോഗ്യനില കുറച്ച് മാറ്റമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ലെന്ന് പാര്‍വ്വതി പറഞ്ഞു.

സമീപകാലത്ത് കുറച്ച് ഡിപ്രഷന്‍ പിടിപെട്ടിട്ടുണ്ട്. സംസാരിക്കാനായിട്ടില്ല. ഫിസിയോ തെറാപ്പിയും മറ്റുമായി മുന്നോട്ട് പോകുന്നുണ്ട്. കുറച്ചു ദൂരം നടക്കാന്‍ എന്നും കൊണ്ടുപോകാറുണ്ട്. അത്ര നല്ല പുരോഗതിയെന്ന് പറയാറായറായിട്ടില്ല. അടുത്തിടെ ഉണ്ടായ ഡിപ്രഷന്‍ ഞങ്ങളെ വല്ലാതെ അലട്ടുന്ന ഒന്നാണെന്ന് പാര്‍വ്വതി പറയുന്നു.
പപ്പയെ ഉടന്‍ വെല്ലൂരിലേക്ക് കൊണ്ടു പോകുന്നുണ്ടെന്നും പാര്‍വ്വതി അറിയിച്ചു. എത്ര ചികിത്സിച്ചാലും പെട്ടന്ന് മാറുന്ന അസുഖമല്ലല്ലോ പപ്പയുടേത്. മാറാന്‍ അതിന്റേതായ സമയമെടുക്കുമെന്നും പാര്‍വ്വതി പറഞ്ഞു. എന്തായാലും മലയാളത്തിന്റെ അമ്പിളിക്കല പെട്ടന്നു തിരിച്ചുവരട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിയ്ക്കാം.












Click it and Unblock the Notifications