Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദൈവത്തെയോര്‍ത്ത് എന്‍റെ പപ്പയെ കൊല്ലരുത്', കണ്ണീരോടെ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി പറയുന്നു

തിരുവനന്തപുരം: നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ചുവെന്ന വ്യാജ പ്രചാരണത്തിനെതിരെ മകള്‍ ശ്രീലക്ഷ്മിയുടെ പ്രതികരണം. മനോരമ ന്യൂസിന്റെ ലോഗോയും വാട്ടര്‍മാര്‍ക്കുമിട്ട് എഡിറ്റ് ചെയ്താണ് മരണവാര്‍ത്ത തയ്യാറാക്കി വ്യാജ പ്രചാരണം നടത്തുന്നത്. മരണവാര്‍ത്തയുടെ സത്യമന്വേഷിച്ച് ആളുകള്‍ വിളിച്ചതോടെയാണ് ഇത്തരം പ്രചാരണങ്ങളെപ്പറ്റി ജഗതിയുടെ കുടുംബം അറിയുന്നത്. അതിരൂക്ഷമായാണ് ശ്രീലക്ഷ്മി സംഭവത്തിനെതിരെ പ്രതികരിച്ചത്.

ആരോഗ്യം വീണ്ടെടുക്കുന്ന സമയത്ത് തന്നെ ജഗതിയോട് ഇത്തരം ക്രൂരത ചെയ്തത് ആരായാലും അത് പാടില്ലായിരുന്നുവെന്ന് ശ്രീലക്ഷ്മി പ്രതികരിച്ചു. വാട്ട്‌സ് ആപ്പിലൂടെ പ്രചരിയ്ക്കുന്ന ഈ വാര്‍ത്ത താന്‍ കണ്ടത് ഷൂട്ടിംഗിലായിരിയ്ക്കുമ്പോഴാണെന്നും ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയുടെ പ്രതീകരണത്തിന്റെ വിശദാംശങ്ങളിലേയ്ക്ക്...

ജഗതിയേയും

ജഗതിയേയും

ജീവിച്ചിരിയ്ക്കുന്ന സെലിബ്രിറ്റികളെ പലതവണയാണ് സോഷ്യല്‍ മീഡിയ കൊല്ലുന്നത്. ഇതിന് വീണ്ടും ഇരയായിരിയ്ക്കുകയാണ് ചലച്ചിത്രതാരം ജഗതി ശ്രീകുമാര്‍

മാധ്യമങ്ങളുടെ

മാധ്യമങ്ങളുടെ

പ്രമുഖ ദൃശ്യമാധ്യമങ്ങളുടെ ലോഗോയോട് കൂടിയാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നത്

ക്രൂരത പാടില്ല

ക്രൂരത പാടില്ല

ജഗതിയെപ്പറ്റി ഇത്തരം വാര്‍ത്ത പ്രചരിപ്പിച്ചത് ആരായാവും ഇത്ര ക്രൂരത പാടില്ലെന്ന് ശ്രീലക്ഷ്മി പറയുന്നു

ഫോണ്‍കോളുകള്‍

ഫോണ്‍കോളുകള്‍

വാര്‍ത്ത പ്രചരിച്ചതിന് ശേഷം വീട്ടില്‍ ഫോണ്‍ കോളിന്റെ ബഹളമായിരുന്നു. ആളുകളോട് മറുപടി പറഞ്ഞ് മടുത്തു. ശ്രീലക്ഷ്മി പറയുന്നു

എന്തിന്

എന്തിന്

ഞങ്ങളെ എന്തിനാണ് ഇങ്ങനെ ദ്രോഹിയ്ക്കുന്നത്

ആരോഗ്യവാന്‍

ആരോഗ്യവാന്‍

ജഗതിയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും ശ്രീലക്ഷ്മി

അച്ഛനും അമ്മയും ഇല്ലേ

അച്ഛനും അമ്മയും ഇല്ലേ

ഇത്തരം ദുഷ്ടത്തരം ചെയ്യുന്നവര്‍ക്കും വീട്ടില്‍ അച്ഛനും അമ്മയും കാണില്ലേ? അവരെക്കുറിച്ച് ഇങ്ങനെയൊരു വാര്‍ത്ത വന്നാല്‍ എന്താകും അവസ്ഥ

കൊല്ലരുത്

കൊല്ലരുത്

ദൈവത്തെയോര്‍ത്ത് തന്റെ പപ്പയെ കൊല്ലരുതെന്നും ശ്രീലക്ഷ്മി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+