മിണ്ടാനാകാതെ, ചിരിയ്ക്കാവാതെ ജഗതി നഷ്ടപരിഹാരം ഏറ്റുവാങ്ങി, കാണൂ
തിരുവനന്തപുരം: മലയാളിയുടെ പ്രിയപ്പെട്ട ജഗതി ശ്രീകുമാറിന് 5കോടതി 90 ലക്ഷത്തിന്റെ വിലയിടാനാകുമോ? വാഹനാപകടത്തില്‍ സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട ജഗതിയ്ക്ക് കോടികള്‍ നഷ്ടപരിഹാരമായി ലഭിച്ചു. എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ട അമ്പിളിചേട്ടന് പകരമാകുമോ ഈ കോടികള്‍ എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്.
തിരുവനന്തപുരം പേയാടുള്ള വീട്ടില്‍ വച്ച് നഷ്ടപരകിഹാരത്തുക ഏറ്റു വാങ്ങിയ ഹാസ്യ തമ്പുരാന്റെ മുകത്ത് ചിരിയില്ല. മികച്ച ചികിത്സയും ആരാധകരുടെ പ്രാര്‍ത്ഥനയും ജഗതിയെ വീണ്ടും വെള്ളിത്തിരയിലെത്തിയ്ക്കുമെന്നാണ് കുടുംബാംഗങ്ങള്‍ പ്രതീക്ഷിയ്ക്കുന്നത്. നഷ്ടപരിഹാരത്തുകയുടെ ചെക്ക് ഏറ്റുവാങ്ങുന്ന ജഗതി ശ്രീകുമാര്‍...

നഷ്ടപരിഹാരം
വാഹനാപകടത്തില്‍ പരിക്കേറ്റ ജഗതി ശ്രീകുമാറിന് അഞ്ച് കോടി 90 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചത്

പത്ത് കോടി
പത്ത് കോടിയോളം രൂപയാണ് ജഗതിയുടെ കുടുംബം നഷ്ടപരിഹാരത്തുകയായി ആവശ്യപ്പെട്ടത്. എത്ര കോടി നല്‍കിയാല്‍ ജഗതിയെന്ന പ്രതിഭയ്ക്ക പകരമാകും?

ചെക്ക് ഏറ്റുവാങ്ങുന്നു
ജഗതിയ്ക്ക് നഷ്ടപരിഹാരത്തുകയുടെ ചെക്ക് കൈമാറുന്നു

ഒഴിഞ്ഞ ഇരിപ്പിടം
മലയാള സിനിമയില്‍ ജഗതിയുടെ ഇരിപ്പിടത്തിന് ഇതുവരെയും ഒരു പകരക്കാരനില്ല. ഹാസ്യത്തിന്റെ തമ്പുരാന്‍ ഒഴിഞ്ഞ് വച്ച് ആ ഇരിപ്പിടം ഇപ്പോഴും അദ്ദേഹത്തെ കാത്തിരിയ്ക്കുന്നു.












Click it and Unblock the Notifications