ജഗതിക്ക് കിട്ടിയത് കോടികള്‍... പക്ഷേ പാവം ഡ്രൈവര്‍ക്കോ?
കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ ജഗതി ശ്രീകുമാറിന് വേണ്ട് കേരളത്തിലെ സിനിമ പ്രേമികള്‍ മുഴുവന്‍ പ്രാര്‍ത്ഥിച്ചു. അദ്ദേഹത്തിന് മികച്ച ചികിത്സ കിട്ടി. അദ്ദേഹം ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരമായി അഞ്ച് കോടി 90 ലക്ഷം രൂപയും ലഭിച്ചു.
എന്നാല്‍ ജഗതി ശ്രീകുമാറിനൊപ്പം അന്ന് അപകടത്തില്‍ പരിക്കേറ്റ വേറെ ഒരാള്‍കൂടി ഉണ്ടായിരുന്നു. ആ കാറിന്റെ ഡ്രൈവര്‍ പിപി അനില്‍കുമാര്‍. അനില്‍കുമാര്‍ ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല.

2012 മാര്‍ച്ച് 10 നാണ് തേഞ്ഞിപ്പലത്തിനടുത്ത് പാണന്പ്ര വളവില്‍ വച്ച് ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍ പെട്ടത്. ജഗതി ഗുരുതരാവസ്ഥയിലായപ്പോള്‍ അനില്‍കുമാറും ഗുരുതരാവസ്ഥയില്‍ തന്നെ ആയിരുന്നു. നെഞ്ചിനും കാലിനും ആയിരുന്നു അനില്‍കുമാറിന് ഗുരുതരമായി പരിക്കേറ്റത്.
കാറിന്റെ ഉടമയും ഡ്രൈവറും അനില്‍കുമാര്‍ തന്നെ ആയിരുന്നതിനാല്‍ ഇന്‍ഷുറന്‍സ് തുക നല്കാനാവില്ലെന്നാണത്രെ പറയുന്നത്. കാറിന്റെ ഇന്‍ഷുറന്‍സ് തുകയായി കിട്ടിയത് രണ്ട് ലക്ഷം രൂപ. ചെലവായത് നാല് ലക്ഷം രൂപ.
ആശുപത്രിയിലെ ചികിത്സാ ചെലവുകള്‍ രണ്ട് ലക്ഷം കവിഞ്ഞു. കടം പത്ത് ലക്ഷത്തിന് മുകളിലുണ്ട്. ഭാര്യയും വിദ്യാര്‍ത്ഥികളായ മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയവും അനില്‍കുമാര്‍ തന്നെ. പക്ഷേ അനില്‍കുമാറിന് മാത്രം എവിടെ നിന്നും സഹായമൊന്നും ലഭിക്കുന്നില്ല.
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ












Click it and Unblock the Notifications