ദിലീപിനെക്കുറിച്ച് ജഗതിയുടെ ഭാര്യക്കു ചിലത് പറയാനുണ്ട്.... ഇതേ സാഹചര്യം താനും നേരിട്ടു
തെറ്റുകാരനെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണമെന്നു ശോഭ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായിട്ട് രണ്ടു മാസം പൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍ മാത്രം. രണ്ടു തവണയും ഹൈക്കോടതി ജാമ്യം തള്ളിയതോടെ ആലുവ സബ് ജയിലിലാണ് ജനപ്രിയനാകന്. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച രാവിലെ ദിലീപ് ആലുവയിലുള്ള തന്റെ വീട്ടിലെത്തിയിരുന്നു. കോടതിയുടെ പ്രത്യേക അനുമതിയെ തുടര്‍ന്നായിരുന്നു ഇത്. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് താരം ജയിലില്‍ തിരിച്ചെത്തുകയും ചെയ്തു.
ഇതിനിടെ സിനിമാമേഖലയില്‍ ദിലീപിന് പിന്തുണ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. സിനിമാ മേഖലയിലെ പലരും കഴിഞ്ഞ ദിവസങ്ങളിലായി ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. നടന് ജഗതി ശ്രീകുമാറിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയ നടന് കൂടിയായിരുന്നു ദിലീപ്. ഇപ്പോഴത്തെ താരത്തിന്റെ അവസ്ഥയെക്കുറിച്ച് ജഗതിയുടെ ഭാര്യ ശോഭയ്ക്ക് ചിലത് പറയാനുണ്ട്.

തെറ്റുകാരനെങ്കില്‍ ശിക്ഷിക്കപ്പെടണം
നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നു ശോഭ പറഞ്ഞു. ഒരു വനിതാ മാഗസിനു നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അസ്വസ്ഥയാക്കുന്നു
ഇപ്പോള്‍ ദിലീപിനെതിരേ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തന്നെ അസ്വസ്ഥയാക്കുന്നുണ്ടെന്നും ശോഭ പറഞ്ഞു.

മാധ്യമവിചാരണ നല്ലതല്ല
കേസില്‍ മാധ്യമങ്ങള്‍ ദിലീപിനെ വിചാരണ ചെയ്യുന്നത് നല്ലതല്ല. ഇതു പോലെയുള്ള സാഹചര്യങ്ങളിലൂടെ താനും കടന്നുപോയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഒരുപാട് ബുദ്ധിമുട്ടുകളാണ് അക്കാലത്ത് നേരിട്ടതെന്നും ശോഭ വെളിപ്പെടുത്തി.

ജഗതി മുന്‍പ് പറഞ്ഞു.
തന്നെക്കുറിച്ച് എനിക്ക് എല്ലാമറിയാമെങ്കിലും എന്നെ മുഴുവനായും തനിക്കറിയില്ലെന്ന് ഒരിക്കല്‍ ഭര്‍ത്താവ് ജഗതി തന്നോട് പറഞ്ഞതായി ശോഭ ഓര്‍മിച്ചു.

ചീത്ത വശം അറിയേണ്ട
തന്റെ ചീത്ത വശം നീ അറിയേണ്ട. അങ്ങനെയാണ് ഇന്നും കാണുന്നത്. അദ്ദേഹം എന്തു പറഞ്ഞാലും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുമെന്നും ശോഭ വെളിപ്പെടുത്തി.

നിയന്ത്രിക്കേണ്ടിയിരുന്നു
അച്ഛനെ അമ്മ അന്നു കുറച്ചു കൂട നിയന്ത്രിക്കേണ്ടിയിരുന്നുവെന്ന് ഇപ്പോള്‍ മക്കള്‍ പറയുമെന്ന് ശോഭ പറഞ്ഞു. കുറച്ച് സ്ട്രിക്റ്റ് ആയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്
രണ്ടു തവണ ജാമ്യാപേക്ഷ തള്ളിപ്പോയെങ്കിലും മൂന്നാം തവണയും ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ നീക്കം. വരും ദിവസങ്ങളില്‍ ദിലീപിന്റെ അഭിഭാഷകന് രാമന് പിള്ള പുതിയ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യമായി വീട്ടിലെത്തി
കേസില്‍ ജയിലിലായ ശേഷം ദിലീപ് ആദ്യമായാണ് ബുധനാഴ്ച വീട്ടിലെത്തിയത്. രാവിലെ എട്ടു മണിയോടെ വീടായ പത്മസരോവരത്തിലെത്തിയ താരം ശ്രാദ്ധച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 10 മണിയായാവുമ്പോഴേക്കും ജയിലില്‍ തിരിച്ചെത്തി.
-
'കാവ്യ എൻ്റെ മുഖത്ത് തുപ്പിയില്ലെന്നേ ഉള്ളൂ, മിണ്ടാതെ വണ്ടിയിൽ കയറി പോയി'; അന്ന് നടന്നതിനെ കുറിച്ച് ദിലീപ് -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും












Click it and Unblock the Notifications