കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിതുര കേസില്‍ ജഗതിയെ കുടുക്കിയത് ഈ പോലീസ് ഉദ്യോഗസ്ഥന്‍...! വെളിപ്പെടുത്തല്‍ ശോഭയുടേത്

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: വിതുരപെണ്‍വാണിഭ കേസില്‍ നടന്‍ ജഗതിയെ കുടുക്കിയതെന്ന് ഭാര്യ ശോഭയുടെ വെളിപ്പെടുത്തല്‍. വനിതാ മാഗസിനില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ശോഭയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്. അടുത്തിടെ വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ജഗതിയെ കേസില്‍ കുടുക്കിയതെന്നാണ് ശോഭ വെളിപ്പെടുത്തിയിരിക്കുന്നത്. നെറ്റിയില്‍ കുങ്കുമക്കുറി തൊട്ട, അച്ചാര്‍ തൊട്ടുനക്കി മദ്യപിക്കുന്ന ഒരാള്‍ എന്ന പെണ്‍കുട്ടിയുടെ വിവരണം കേട്ട് പ്രതിപ്പട്ടികയില്‍ ജഗതിയുടെ പേര് എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്നും ശോഭ ആരോപിക്കുന്നു.

ദിലീപിനെ വിറപ്പിച്ച പോലീസിനെ കുഴക്കി ഈ 'പിടികിട്ടാപ്പുള്ളി'! തൊണ്ണൂറാം ദിവസം അടുക്കുന്നു! ഇനിയെന്ത്?ദിലീപിനെ വിറപ്പിച്ച പോലീസിനെ കുഴക്കി ഈ 'പിടികിട്ടാപ്പുള്ളി'! തൊണ്ണൂറാം ദിവസം അടുക്കുന്നു! ഇനിയെന്ത്?

jagathy

സിനിമയിലെ ഗൂഢാലോചന... മഞ്ജു വാര്യരുടെ ബന്ധം.. ദിലീപിന് നുണപരിശോധന..! ആഞ്ഞടിച്ച് സിനിമയിലെ പ്രമുഖൻ!സിനിമയിലെ ഗൂഢാലോചന... മഞ്ജു വാര്യരുടെ ബന്ധം.. ദിലീപിന് നുണപരിശോധന..! ആഞ്ഞടിച്ച് സിനിമയിലെ പ്രമുഖൻ!

മലയാളത്തിലെ പ്രശസ്ത നടനായ ജഗതിയെ ഇരയായ പെണ്‍കുട്ടിക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ ആര്‍ക്കും വിശ്വസിക്കാനാവില്ലെന്നും ശോഭ പറയുന്നു. കേസില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ലക്ഷങ്ങള്‍ കൈക്കൂലി ആവശ്യപ്പെട്ട് അക്കാലത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ ജഗതി പണം നല്‍കാന്‍ തയ്യാറായില്ലെന്നും ശോഭ പറയുന്നു. തുടര്‍ന്ന് ആദ്യം ഇരുപത്തിമൂന്നാം പ്രതി ആയിരുന്ന ജഗതിയെ പ്രതിപ്പട്ടികയില്‍ മുന്നോട്ട് കയറ്റിയെന്നും ശോഭ പറയുന്നു.വിതുര കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടപ്പോള്‍ ഇത് കള്ളക്കേസാണെന്ന് ജഗതി പറഞ്ഞിരുന്നുവെന്നും പിന്നീട് അത് തെളിഞ്ഞുവെന്നും ശോഭ പറയുന്നു. വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന ജഗതി ഇപ്പോള്‍ സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്.

English summary
Actor Jagathy was trapped in Vithura rape case, says wife Shoba.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X