കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ ചുമതലയേറ്റു

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. 12.30ന് രാഷ്ട്രപതി ദ്രൗപതി മുർമു ധന്‍ഖറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനില്‍വെച്ചായിരുന്നു ചടങ്ങ്. ചടങ്ങിൽ നിരവധി പ്രമുഖരും പങ്കെടുത്തു. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കാലാവധി ഇന്നാണ് അവസാനിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥി മാർഗ്ഗരറ്റ് ആല്‍വയെ വലിയ ഭൂരിപക്ഷത്തില് പിന്തളളിയാണ് ധന്‍ഖർ ഉപരാഷ്ട്രപതി മത്സരത്തില്‍ വിജയിച്ചത്. 528 വോട്ടുകൾ ധൻകർ നേടിയപ്പോള്‍ എതിർ സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയ്‌ക്ക് 182 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 780 ൽ 725 എംപിമാർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു.

സുരേഷ് ഗോപിയുടെ കൂടെ നടന്നാല്‍ ചാണകം, സംഘി വിളി: ചാന്‍സിനായി വരുന്ന പെണ്‍കുട്ടികളെ പേടി: ടിനി ടോംസുരേഷ് ഗോപിയുടെ കൂടെ നടന്നാല്‍ ചാണകം, സംഘി വിളി: ചാന്‍സിനായി വരുന്ന പെണ്‍കുട്ടികളെ പേടി: ടിനി ടോം

ലോക്‌സഭാ സ്പീക്കർ ഓം ബിർള നായിഡുവിനെയും അദ്ദേഹത്തിന്റെ പിൻഗാമിയായ ധൻഖറിനെയും അദ്ദേഹത്തിന്റെ വസതിയിൽ കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. നായിഡുവും ബിർളയും ദേശീയ താൽപ്പര്യവും പാർലമെന്ററി കാര്യങ്ങളും സംബന്ധിച്ച ഉൾക്കാഴ്ചകളും അനുഭവങ്ങളും നിയുക്ത ഉപരാഷ്ട്രപതി ധന്‌ഖറുമായി പങ്കിട്ടതായാണ് സന്ദർശനത്തിന് പിന്നാലെ ലോക്‌സഭാ സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

nda-

അതേസമയം രാജ്യസഭയിൽ കഴിഞ്ഞ ദിവസം നടന്ന ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനുള്ള യാത്രയയപ്പു ചടങ്ങൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടേയുള്ളവർ പങ്കെടുത്തിരുന്നു. രാജ്യസഭ ഉപാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിക്ക് വികാര നിർഭരമായ യാത്രയയപ്പാണ് സഭ നല്‍കിയത്.

ഈ ലുക്കില്‍ അമ്മയെ പോലുണ്ട് ഞാന്‍: വൈറലായി അനുപമ പരമേശ്വരന്റെ പുതിയ സാരി ചിത്രങ്ങള്‍

"നാം ഈ വർഷം ഓഗസ്റ്റ് 15 അടയാളപ്പെടുത്തുന്നത്, സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച രാഷ്ട്രപതി, ഉപരാഷ്ട്രപതി, സ്പീക്കർ, പ്രധാനമന്ത്രി എന്നിവർക്കൊപ്പമുള്ള സ്വാതന്ത്ര്യദിനമെന്ന നിലയിലാകും. അവരോരോരുത്തരും വളരെ ലളിതമായ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്"- നവ ഇന്ത്യയുടെ നേതൃത്വത്തിന്റെ സ്വഭാവമാറ്റം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഇതിനു പ്രതീകാത്മകമായ വലിയ മൂല്യമുണ്ടെന്നും ഒരു പുതുയുഗത്തിന്റെ നേർക്കാഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അതിജീവിതയ്ക്കോ ദിലീപിനോ? ആർക്ക് നീതി കിട്ടുമെന്ന് പറയാനാവില്ല: കാശുള്ളവന്‍ ഏതറ്റം വരേയും പോകും''അതിജീവിതയ്ക്കോ ദിലീപിനോ? ആർക്ക് നീതി കിട്ടുമെന്ന് പറയാനാവില്ല: കാശുള്ളവന്‍ ഏതറ്റം വരേയും പോകും'

പൊതുജീവിതത്തിലെ തന്റെ എല്ലാ കർത്തവ്യങ്ങളി‌ലും രാജ്യത്തെ യുവജനങ്ങൾക്ക് ഉപരാഷ്ട്രപതി പതിവായി പ്രോത്സാഹനമേകിയിരുന്നതായും പ്രധാനമന്ത്രി അനുസ്മരിച്ചു. സഭയിലെ യുവാക്കളെ അദ്ദേഹം എപ്പോഴും പ്രോത്സാഹിപ്പിച്ചു. "ഞങ്ങളുടെ ഉപരാഷ്ട്രപതി‌ എന്ന നിലയിൽ താങ്കൾ യുവജനക്ഷേമത്തിനായി ധാരാളം സമയം ചെലവഴിച്ചു. താങ്കളുടെ പല പരിപാടികളും യുവശക്തിയെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു"- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സഭയ്ക്കുപുറത്ത് ഉപരാഷ്ട്രപതിയുടെ പ്രസംഗങ്ങളിൽ 25 ശതമാനവും രാജ്യത്തെ യുവാക്കൾക്കിടയിലായിരുന്നു. രാജ്യമെന്ന വികാരം നമുക്കുണ്ടെങ്കിൽ, നമ്മുടെ കാഴ്ചപ്പാടുകൾ മുന്നോട്ടുവയ്ക്കുന്ന കല, ഭാഷാവൈവിധ്യത്തിലുള്ള വിശ്വാസം, പിന്നെ ഭാഷയും പ്രദേശവും ഇതൊന്നും നമുക്ക് ഒരിക്കലും തടസമാകില്ലെന്ന് വെങ്കയ്യ നായിഡു തെളിയിച്ചെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്

Recommended Video

cmsvideo
ദേശിയ പതാകയുമായുള്ള ബന്ധം ആഴത്തിലാകണം: PM Modi | *Politics

English summary
Jagdeep Dhankhar will take charge as the 14th Vice President of the country today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X