കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ ജാഗ്രതോത്സവം നടത്തും പ്രാരംഭ പരിപാടികള്‍ക്ക് തുടക്കം

  • By Desk
Google Oneindia Malayalam News

തൊടുപുഴ: മഴക്കാലമാകുന്നതോടെ മഴക്കെടുതികളും രോഗങ്ങളും വേട്ടയാടുന്ന ഒരു ജില്ലാണ്. ഇടുക്കി. എന്നാല്‍ ഇക്കുറി ഇടുക്കി അല്‍പം അഡ്വാന്‍സായി എന്നു പറയാം. മഴക്കാലപൂര്‍വ്വ രോഗങ്ങളെയും മാലിന്യ പ്രശ്‌നങ്ങളെയും മറ്റു പ്രതിസന്ധികളെയും നേരുടുന്നതിന്റെ ഭാഗമായി വിവിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജാഗ്രതോത്സവവം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.ഹരിതകേരള മിഷന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജാഗ്രതോത്സവം 2018 ന്റെ ഭാഗമായി ജാഗ്രതാസന്ദേശ യോഗം തൊടുപുഴ മുനിസിപ്പല്‍ മൈതാനത്തു നടുന്നു. തൊടുപുഴ നഗരസഭാ കൗണ്‍സിലര്‍ സഫിയ ജബ്ബാര്‍ പങ്കെടുത്ത ചടങ്ങില്‍ ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ കെ ആര്‍ വിനോദ് ജാഗ്രതാസന്ദേശം നല്‍കി. ജാഗ്രതാ ഉത്സവത്തിനു മുന്നോടിയായി സംഘടിപ്പിച്ച പപരിപാടിയില്‍ തൊടുപുഴ നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകളുടെ ഘോഷയാത്രയും ഉണ്ടായിരുന്നു.

jagratha

പരിസരശുചിത്വത്തിന്റെ അഭാവത്തില്‍ പൊട്ടിപുറപ്പെടുന്ന രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുക, മാലിന്യനിര്‍മാര്‍ജനം രോഗപ്രതിരോധം എന്നിവയെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. അതിനായി ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ കില, ശുചിത്വമിഷന്‍, കുടുംബശ്രീ മിഷന്‍ , സാക്ഷരതാമിഷന്‍, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടാണ് ജാഗ്രതോത്സവം 2018 നടത്തുന്നത്.

English summary
'jagratholsavam 2018' in idukki district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X