കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിൽ ആളുകൾ നിറഞ്ഞല്ലോ.. അതുകൊണ്ടാവാം ചന്ദ്രനിലേക്ക് പോകാൻ പറഞ്ഞത്, പരിഹാസവുമായി കമൽ!

Google Oneindia Malayalam News

കോഴിക്കോട്: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയതിന്റെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണനെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയത് വിവാദമാകുന്നു. അടൂരിനോട് ചന്ദ്രനില്‍ പോകാന്‍ ആവശ്യപ്പെട്ട ബിജെപി നേതാവ് വേണ്ടി വന്നാല്‍ അടൂരിന്റെ വീടിന് മുന്നില്‍ വന്നും ജയ് ശ്രീറാം വിളിക്കുമെന്ന് ഭീഷണി മുഴക്കി. ടിക്കറ്റ് തന്നാല്‍ ചന്ദ്രനില്‍ പോകാന്‍ തയ്യാറാണ് എന്നാണ് പരിഹാസ രൂപേണെ അടൂര്‍ ബിജെപിക്ക് മറുപടി നല്‍കിയിരിക്കുന്നത്.

ലോകമെങ്ങും അറിയപ്പെടുന്ന സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബിജെപിക്കെതിരെ സംവിധായകന്‍ കമല്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. അടൂരിനെ പോലുളള ലോകമറിയുന്ന വ്യക്തികളെ ഭീഷണിപ്പെടുത്തുന്നത് എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്ന് കമല്‍ പ്രതികരിച്ചു.

bjp

കേന്ദ്രത്തില്‍ നിന്നും ഒന്നും കിട്ടാത്തത് കൊണ്ടാണ് അടൂരിന്റെ പ്രതികരണം എന്ന ബി ഗോപാലകൃഷ്ണന്റെ വാക്കുകളെ കമല്‍ അപലപിച്ചു. എല്ലാ മനുഷ്യരേയും ഇങ്ങനെ ആണോ കാണുന്നത് എന്ന് കമല്‍ ചോദിച്ചു. ഒരു മലയാളി ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും കമല്‍ പറഞ്ഞു. ഇത്തരക്കാരെ രാഷ്ട്രീയക്കാരെന്ന് വിളിക്കാന്‍ പറ്റില്ല. ഇവരൊക്കെ ക്രിമിനല്‍സും രാജ്യദ്രോഹികളുമാണ് എന്നും കമല്‍ പറഞ്ഞു.

അടൂരിനോട് ചന്ദ്രനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതിനേയും കമല്‍ പരിഹസിച്ചു. പാകിസ്താനില്‍ ആളുകള്‍ നിറഞ്ഞെന്നാണ് തോന്നുന്നത്. താനടക്കമുളളവര്‍ പാകിസ്താനില്‍ ആണല്ലോ. ഫാല്‍ക്കെ അവാര്‍ഡും പത്മഭൂഷണും ഒക്കെ നേടിയിട്ടുളള അടൂര്‍ സര്‍ അല്‍പം ഉയര്‍ന്ന ആളായത് കൊണ്ടാവും ചന്ദ്രനിലേക്ക് പോകട്ടെ എന്ന വിചാരിച്ചിട്ടുണ്ടാവുക എന്നും കമല്‍ പരിഹസിച്ചു. അടൂരിനെ പോലൊരു പ്രമുഖനെ വിമര്‍ശിച്ചാല്‍ ശ്രദ്ധ കിട്ടും എന്നുളളതാവും ബിജെപി നേതാവ് ഉദ്ദേശിക്കുന്നത് എന്നും കമല്‍ പരിഹസിച്ചു.

English summary
Kamal supports Adoor Gopalakrishnan in Jai Sri Ram controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X