സമരത്തില്‍ എസ്എഫ്‌ഐ ചാമ്പ്യനായതില്‍ അസഹിഷ്ണുതയെന്ന് ജെയ്ക്ക് തോമസ്
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി കോളേജില്‍ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐക്കെതിരെയുള്ള വാര്‍ത്തകള്‍ നിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്. ഇപ്പോള്‍ പ്രചരിക്കുന്ന പിതൃരഹിത വാര്‍ത്തകള്‍ എസ്.എഫ്.ഐ ഒരിക്കല്‍ കൂടെ ചാമ്പ്യനായതിലുള്ള അസഹിഷ്ണുതയെന്ന് ജെയ്ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റലൂടെ പറഞ്ഞു.
പിതൃ രഹിത വാര്‍ത്തകളുടെ ഉപാസകര്‍ ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റം തന്നെയാണ്. ലോ അക്കാദമി സമരത്തെ സംബന്ധിച്ച് പൂര്‍ണമായും പ്രചരിക്കുന്നത് പിതൃ രഹിത വാര്‍ത്തകളുടെ അസംബന്ധം നിറഞ്ഞ കഥകള്‍ മാത്രമാവുകയാണ്. കേരളാ ലോ അക്കാദമിയില്‍ പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കാനുള്ള നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങും.സര്‍വകലാശാല മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു തന്നെയാവും പുതിയ നിയമനം.

ഒരു സമര വിജയത്തില്‍ എസ.എഫ്.ഐ.വീണ്ടും ചാമ്പ്യന്‍ ചെയ്യുന്നതില്‍ കവിഞ്ഞുള്ള അസഹിഷ്ണതകള്‍ക്കപ്പുറം മറ്റൊന്നും അക്കാദമി മുറ്റത്ത് ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ല. പുതിയ പ്രിന്‍സിപ്പല്‍ നിയമന ശേഷവും മഴവില്‍ സഖ്യത്തിന്റെ നാടകങ്ങള്‍ക്ക് ആയുസ്സു തീരുമാനിക്കേണ്ടത് പൊതുസമൂഹം തന്നെയാണ്. നിറംപിടിപ്പിച്ച വാര്‍ത്തകളില്‍ നിന്നും സമരവിജയത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്കു നമ്മുടെ മാധ്യമങ്ങള്‍ കണ്ണ് തുറക്കണമെന്നും ജെയ്ക്ക് പറഞ്ഞു.












Click it and Unblock the Notifications