Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗായത്രി വർഷ നേരിടുന്ന മോബ് ലിഞ്ചിങ് എത്ര പേരെ അസ്വസ്ഥരാക്കി'? നടിയെ പിന്തുണച്ച് ജെയ്ക് സി തോമസ്

കോട്ടയം: സാംസ്ക്കാരിക രംഗത്തേക്കുളള ഫാസിസ്റ്റ്-കോർപ്പറേറ്റ് കടന്ന് കയറ്റത്തെ കുറിച്ചുളള പ്രസംഗത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന നടി ഗായത്രി വർഷയ്ക്ക് പിന്തുണയുമായി ജെയ്ക് സി തോമസ്. അവർ സംസാരിച്ചത് അധസ്ഥിതരായ മനുഷ്യർ നേരിടുന്ന നീതികേടിനെ കുറിച്ചായത് കൊണ്ട് ഈ മോബ് ലിഞ്ചിങ് ഭൂരിപക്ഷം പേരെയും സ്പർശിച്ചിട്ട് പോലും ഇല്ലെന്ന് ജെയ്ക് ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി.

ഗായത്രി വർഷ നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളിൽ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത് ..? നിഖിൽ പൈലി ഒന്നു ആക്രമിക്കപ്പെടണം നമ്മുടെ മുഖ്യധാരകൾക്ക് ധീരജ് രാജേന്ദ്രൻ ആരായിരുന്നു എന്നറിയണമെങ്കിൽ. മേപ്പാടി പോളിയിലെ അപർണയെ ചവിട്ടി കൊല്ലുവാൻ നോക്കിയവരുടെ പുറത്തു ഒരു നുള്ളു മണ്ണ് വീഴണം ആരാണ് മോബ് ലിഞ്ചിങിന് ഇരയായ പെൺകുട്ടി എന്ന് പറയാൻ.

Jaick C Thomas

ശിവരാമൻ എന്ന പാവം മനുഷ്യനെ കൊന്നു കളഞ്ഞ കെ.പി.സി.സി സെക്രട്ടറിയുടെ വെളുവെളുത്ത ഖദറിൽ ഒരൽപ്പം ചെളിയാവണം,ആരായിരുന്നു സ്വയം ജീവനൊടുക്കിയ ശിവരാമൻ എന്ന് പറയണമെങ്കിൽ. അതാണ് കേരളത്തിലെ മുഖ്യധാരകളുടെ ലൈൻ. അഥവാ സ്പിരിറ്റ് ഓഫ് ദി ഹവർ. അഭിനേത്രി കൂടിയായ സാംസ്‌കാരിക പ്രവർത്തക ഗായത്രി നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളിൽ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത് ..?

മഹാഭൂരിപക്ഷത്തേയും ഒന്ന് സ്പർശിച്ചിട്ടില്ല. കാരണം അവരുടെ സംസാരം അധസ്ഥിതരായ മനുഷ്യർക്ക് നേരിടേണ്ടി വരുന്ന അക്രമോത്സുകമായ നീതിരാഹിത്യത്തെ കുറിച്ചായിരുന്നു, ഇന്ത്യൻ മുസൽമാന്റെ ജീവിത വഴികളിൽ പുതുമയേതുമില്ലാതായി അനുഭവിക്കുന്ന അനീതികളെ കുറിച്ചായിരുന്നു. പകരം അവർക്കു ലഭിച്ചതോ ..? സിനിമയിൽ അവർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ രംഗവും വെച്ച് അറപ്പുളവാക്കുന്ന പച്ചത്തെറി വിളിക്കുന്നു. മുഖമേതുമില്ലാത്ത സൈബർ അടിമസംഘങ്ങൾ അല്ല പക്ഷേ ടെഹെല്ക മുതൽ ജോലിയെടുത്തു എന്നവകാശപ്പെടുന്ന പരമലോക പണ്ഡിതന്മാരുടെ ഒരു കൂട്ടം!!

അതായതു ചുരുക്കി പറഞ്ഞാൽ മുഖമേതുമില്ലാത്ത അടിമകളെയല്ല,പക്ഷെ മുഖമുള്ള പരമ ലോക പ്രമുഖന്മാർക്കു മണ്ണ് പറ്റിയാലേ നാളെ ഗായത്രി എന്ന വനിതയ്ക്കു നേരെയും ആൾക്കൂട്ട ആക്രമണം ഉണ്ടായി എന്ന് പറയൂ. യൂത്ത് കോൺഗ്രസ് ഡിജിറ്റൽ സെൽ തലവൻ വീണ വിജയനെ എക്സലോജിക്‌ അമ്മച്ചി എന്ന് വിളിച്ചാൽ പൊള്ളില്ല, പക്ഷെ യൂത്ത് കോൺ മണ്ഡലം നേതാവിന്റെ ഒരമ്മച്ചിയുടെ ചിത്രത്തിന്റെ ചുവട്ടിൽ ഒരു കമന്റ് വരണം പൊള്ളണമെങ്കിൽ.

ഈ പ്രകോപനങ്ങളിൽ ഒന്നും വീഴാതെ രാഷ്ട്രീയത്തിൽ ഇടപെടേണ്ടവരായ അണ്ടർ പ്രിവിലേജ്ഡ് ക്ലാസ് ആണ് ഇന്നാട്ടിലെ ഇടതുപക്ഷം. യൂത്ത് കോൺഗ്രസ്സ് ഗ്രനേഡ് പോലീസിനിട്ടു എറിഞ്ഞാൽ അതൊരു അസാമാന്യ ധീര കൃത്യവും, ഇടതുപക്ഷത്തിന്റെ ഏഴയലത്തു ഉള്ളൊരുവൻ ഗ്രനേഡ് പതാക തണ്ടിനാൽ തട്ടിയാൽ അത് ക്രൂരമായ ആക്രമവും ആവുന്നത് പോലെ. ഇന്നാട്ടിലെ ഇടതുപക്ഷ പ്രവർത്തകരുടെ സംയമനം അത്ഭുതകരമെങ്കിലും, ഒരിക്കലും ഒരു ദൗർബല്യം അല്ല..!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+