മന്ത്രിക്കൊപ്പം വന്നാല്‍ ജയില്‍ ചട്ടം ലംഘിക്കാം?

ടിപി ചന്ദ്രശേഖരനെ വധിച്ച കേസിലെ പ്രതികള്‍ ജയിലില്‍ വച്ച് മൊബൈല്‍ ഫോണും ഫേസ് ബുക്കും ഒക്കെ ഉപയോഗിച്ചപ്പോള്‍ വലിയ പുക്കാറുണ്ടാക്കിയ ആഭ്യന്തര മന്ത്രി തന്നെ ജയില്‍ ചട്ടങ്ങള്‍ ലംഘിക്കാന്‍ കൂചട്ടു നില്‍ക്കുന്ന അവസ്ഥയുണ്ടായി ഡിസംബര്‍ 3 ന് കോഴിക്കോട്.
പ്രതികള്‍ ഫേസ് ബുക്ക് ഉപയോഗിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ല ജയില്‍ സന്ദര്‍ശിക്കാനെത്തിയതാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൂടെ ഉണ്ടായിരുന്നത് എംകെ രാഘവന്‍ എംപിയും പിന്നെ ഡിസിസി പ്രസിഡന്റെ കെസി അബുവും.
ജനപ്രതിനിധിയായ എംകെ രാഘവന് മന്ത്രിക്കൊപ്പം ജയിലില്‍ കയറാം, സന്ദര്‍ശിക്കാം. പക്ഷേ പൊന്നുരുക്കുന്നിടത്ത് ഡിസിസി പ്രിസഡന്റിന് എന്താ കാര്യം?
സ്വന്തം പാര്‍ട്ടിക്കാരനല്ലേ എന്ന് കരുതി മന്ത്രി കൂടെ കൂട്ടിയതാണ്. എന്നാല്‍ ജയില്‍ വകുപ്പ് അധികൃതര്‍ വെറുതേ ഇരിക്കുമോ... ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് പ്രകാരം പണി കിട്ടാന്‍ കാത്തിരിക്കുന്നവരാണ്. ആഭ്യന്തര മന്ത്രി തന്നെയാണ് പണി തരിക എന്നും ഉറപ്പാണ്. അങ്ങനെയെങ്കില്‍ മന്ത്രിക്കും ഇരിക്കട്ടെ ഒരു പണി എന്ന് ജയില്‍ ജീവനക്കാരും കരുതിക്കാണും.
മന്ത്രിയുടേയും എംപിയുടേയും ഒപ്പം ജയിലിന് അകത്ത് കയറിയെ കെസി അബുവിനോട് പുറത്തിറങ്ങിപ്പോകാന്‍ തന്നെ ജീവനക്കാര്‍ ആവശ്യപ്പെട്ടു. തിരുവഞ്ചൂരിനാണെങ്കില്‍ ഒന്നും പറയാന്‍ പറ്റാത്ത സ്ഥിതിയുമായി.












Click it and Unblock the Notifications