കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടവുകാരുടെ പേരില്‍ ജയില്‍ അധികൃതരുടെ പകല്‍ക്കൊള്ള; കടിഞ്ഞാണിടാന്‍ ഋഷിരാജ് സിങ്

Google Oneindia Malayalam News

തിരുവനന്തപുരം: ജയിലിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതില്‍ സ്വകാര്യ സ്ഥാപനങ്ങളുമായി ജയിലുദ്യോഗസ്ഥര്‍ക്ക് അവിശുദ്ധ ബന്ധമെന്ന് വിജിലന്‍സിന് പരാതി. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് തന്നെ ഭക്ഷ്യ വസ്തുക്കള്‍ വാങ്ങണം എന്ന്‌ ജയില്‍ ഡിഐജിമാര്‍ക്ക് ജയില്‍ ഡിജിപി ഋഷിരാജ് സിങ് കര്‍ശന നിര്‍ദേശം നല്‍കി.

ജയിലിലേക്കും ഫുഡ് യൂണിറ്റിലേക്കും ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ വിലക്കുറവില്‍ കിട്ടുമെന്ന വാദവുമായി ചില ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അഴിമതി നടത്തുന്നതായും ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇത് വ്യക്തമായെന്നും ജയില്‍ ഡിജിപി ഋഷിരാജ് സിങ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

rishiraj

ജയിലിലേക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് മാത്രമേ വാങ്ങാന്‍ പാടുള്ളൂ എന്ന് 2006 ല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയന്നുണ്ട്. ക്രമക്കേട് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഈ ഉത്തരവ് ഇറക്കിയത്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയാല്‍ വലിയ വിലക്കുറവുണ്ടാകുമെന്നും അത് ജയില്‍ വകുപ്പിനും സര്‍ക്കാറിനും ലാഭകരമാകും എന്നു പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ പൊതുഖജനാവിലേക്ക് തന്നെയാണ് അത് തിരികെ പോകുന്നതെന്ന കാര്യം ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം മറക്കുന്നുവെന്ന് ഋഷിരാജ് സിങ് പറഞ്ഞു. പുതിയ ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഡിഐജിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Jail authority's correption on food materials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X