കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയില്‍ ചപ്പാത്തിയും ചിക്കന്‍ കറിയും ഇനി 30 രൂപയ്ക്ക്

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: തമിഴ്‌നാട്ടിലെ തലൈവി മോഡല്‍ ഭക്ഷണ വിതരണം കേരളത്തിലും. ചിങ്ങം ഒന്നു മുതല്‍ കേരളത്തിലെ ജയിലുകളില്‍ നിന്ന് തയ്യാറാക്കുന്ന വിഭവങ്ങള്‍ തുച്ഛമായ വിലയില്‍ ഏറെ ഗുണമേന്മയോടെ ജനങ്ങളില്‍ എത്തിയ്ക്കനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിത ആവിഷ്‌കരിച്ച അമ്മ കാന്റീന്‍ മാതൃകയിലാണ് പദ്ധതി. ജയില്‍ ചപ്പാത്തിയ്ക്ക് കേരളത്തില്‍ ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. ചിങ്ങം ഒന്നു മുതല്‍ ജയില്‍ വകുപ്പിന് കീഴിലുള്ള ഭക്ഷണ വിതരണ ശൃംഖല സര്‍ക്കാര്‍ പദ്ധതിയാക്കി നടപ്പാക്കുന്നത്.

Chiken Curry, Chapati

മുഖ്യമന്ത്രിയ, ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്, ധനകാര്യ വകുപ്പ് സെക്രട്ടറി, ജയില്‍ ഡിജിപി, എന്നിവരുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പദ്ധതിയ്ക്ക് ഉചിതമായ പേര് കണ്ടെത്താനുള്ള ശ്രമത്തിലാണ് ജയിലധികൃതര്‍.

എല്ലാ ജയലുകളില്‍ നിന്നും ഒരേ വിലയ്ക്കാണ് ഭക്ഷണ വിതരണം. നിലവില്‍ അഞ്ച് ചപ്പാത്തിയ്ക്കും ചിക്കന്‍ കറിയ്ക്കും 35 രൂപയാണ് വില. ചപ്പാത്തിയ്ക്കും വെജിറ്റബിള്‍ കറിയ്ക്കും 20 രൂപ, മുട്ടക്കറി 20 രൂപ എന്നിങ്ങനെയാണ് വില. ചിങ്ങം ഒന്നു മുതല്‍ ഓരോ ഇനത്തിനും അഞ്ചു രൂപ വച്ച് കുറയ്ക്കും. ജയിലുകളില്‍ നിന്നുള്ള ഭക്ഷണ വിതരണത്തിലൂടെ വര്‍ഷം എട്ടുകോടിയോളം ലാഭം ഉണ്ടാകുന്നുണ്ട്.

English summary
Jail Chapati with Chicken curry price slashed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X