'സിംഗം' സുരേന്ദ്രനോട് കലിപ്പില്‍... ഖേദം പ്രകടിപ്പിച്ച് പിന്മാറിയില്ലെങ്കില് പണി കിട്ടും
തിരുവനന്തപുരം: കേരളത്തിലെ ഒരേയൊരു 'സിംഗം' ആണ് ഇപ്പോഴത്തെ ജയില്‍ ഡിജിപി ഋഷിരാജ് സിങ്. ഋഷിരാജ് സിങ് ഇറങ്ങിപ്പുറപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം അവസാനം കണ്ടിട്ടുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെയാണ് ഇപ്പോള്‍ ഋഷിരാജ് സിങ് രംഗത്തെത്തിയിരിക്കുന്നത്. ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് ഋഷിരാജ് സിങ്ങിന്റെ മുന്നറിയിപ്പ്. വിശദാംശങ്ങള്‍...

ജയില്‍ ഡിജിപി
നിലവില്‍ കേരളത്തിലെ ജയില്‍ ഡിജിപി ആണ് ഋഷിരാജ് സിങ്. ജയില്‍ വകുപ്പിനെതിരെ കെ സുരേന്ദ്രന് തുടര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങളാണ് ഋഷിരാജ് സിങ്ങിനെ ചൊടിപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രന്റെ ആരോപണങ്ങള്‍.

ജയില്‍ സന്ദര്‍ശനങ്ങള്‍
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പലരും ജയിലില്‍ സന്ദര്‍ശിച്ചു എന്നാണ് സുരേന്ദ്രന്റെ ആരോപണം. മുഖ്യമന്ത്രിയ്ക്കും ഝനമന്ത്രിയ്ക്കും വേണ്ടിയായിരുന്നു ഇത് എന്നും സുരേന്ദ്രന് ആരോപിക്കുന്നു. ജയില്‍ സൂപ്രണ്ട് ആണ് കസ്റ്റംസിന്റെ അനുമതിയില്ലാത്ത ഈ കൂടിക്കാഴ്ചകള്‍ക്ക് കൂട്ടുനിന്നത് എന്നും സുരേന്ദ്രന് ആരോപിക്കുന്നുണ്ട്.

ഋഷിരാജ് സിങ്ങിന്റെ കത്ത്
ഈ ആരോപണങ്ങളെ തുടര്‍ന്നാണ് ഋഷിരാജ് സിങ് സുരേന്ദ്രന് കത്തയച്ചത് എന്നാണ് റിപ്പോര്‍ട്ട്. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം എന്നാണ് ആവശ്യം. അല്ലാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കിയിട്ടുണ്ട്.

എന്തിന്റെ അടിസ്ഥാനത്തില്‍
എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് സുരേന്ദ്രന് ഈ ആരോപണങ്ങളൊക്കെ ഉന്നയിക്കുന്നത് എന്നതാണ് ഋഷിരാജ് സിങ്ങിന്റെ കത്തിന്റെ സാരം. ഒരു തെളിവും ഇല്ലാത്ത കാര്യങ്ങളാണ് സുരേന്ദ്രന് പറയുന്നത് എന്നും കത്ത് വ്യക്തമാക്കുന്നുണ്ട്.

തന്നോടെങ്കിലും ചോദിക്കണം
ജയില്‍ വകുപ്പിന് അപമാനകരമായ വാര്‍ത്തകള്‍ പരസ്യപ്പെടുത്തുന്നതിന് മുമ്പ് തന്നോടെങ്കിലും നിജസ്ഥിതി അന്വേഷിക്കേണ്ടതായിരുന്നു എന്നും ഋഷിരാജ് സിങ് കത്തില്‍ പറയുന്നുണ്ട്. ജയില്‍ വകുപ്പിന് മനപ്പൂര്‍വ്വം അവമതിപ്പുണ്ടാക്കുന്ന വാര്‍ത്തകളാണ് സുരേന്ദ്രന് പുറത്ത് വിട്ടത് എന്നും ആരോപിക്കുന്നു.
Recommended Video

എന്ത് ചെയ്യും
ഋഷി രാജ് സിങ്ങിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ കെ സുരേന്ദ്രന് തിരുത്തുമോ എന്നത് കണ്ടറിയേണ്ടി വരും. സ്വര്‍ണക്കടത്ത് പിടിച്ചപ്പോള്‍ ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു എന്ന് ആരോപിച്ച ആളാണ് സുരേന്ദ്രന്. അങ്ങനെയൊരു സംഭവം തന്നെ ഉണ്ടായിട്ടില്ല എന്നാണ് ഇതുവരെ പുറത്ത് വരുന്ന വിവരം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications