കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിംഗം' സുരേന്ദ്രനോട് കലിപ്പില്‍... ഖേദം പ്രകടിപ്പിച്ച് പിന്‍മാറിയില്ലെങ്കില്‍ പണി കിട്ടും

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ഒരേയൊരു 'സിംഗം' ആണ് ഇപ്പോഴത്തെ ജയില്‍ ഡിജിപി ഋഷിരാജ് സിങ്. ഋഷിരാജ് സിങ് ഇറങ്ങിപ്പുറപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം അവസാനം കണ്ടിട്ടുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

കോട്ടയത്ത് കോണ്‍ഗ്രസിനെ ഞെട്ടിച്ച് ജോസ്! വീണ്ടും കോണ്‍ഗ്രസ് നേതാക്കളുടെ പ്രവാഹം, ഇത്തവണ 30 പേര്‍കോട്ടയത്ത് കോണ്‍ഗ്രസിനെ ഞെട്ടിച്ച് ജോസ്! വീണ്ടും കോണ്‍ഗ്രസ് നേതാക്കളുടെ പ്രവാഹം, ഇത്തവണ 30 പേര്‍

പികെ കൃഷ്ണദാസ് കേന്ദ്രമന്ത്രിസഭയിലേക്ക്? കുമ്മനം തഴയപ്പെടുമോ... ബിജെപി വിഭാഗീയതയില്‍ പുതിയ നീക്കംപികെ കൃഷ്ണദാസ് കേന്ദ്രമന്ത്രിസഭയിലേക്ക്? കുമ്മനം തഴയപ്പെടുമോ... ബിജെപി വിഭാഗീയതയില്‍ പുതിയ നീക്കം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെയാണ് ഇപ്പോള്‍ ഋഷിരാജ് സിങ് രംഗത്തെത്തിയിരിക്കുന്നത്. ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് ഋഷിരാജ് സിങ്ങിന്റെ മുന്നറിയിപ്പ്. വിശദാംശങ്ങള്‍...

 ജയില്‍ ഡിജിപി

ജയില്‍ ഡിജിപി

നിലവില്‍ കേരളത്തിലെ ജയില്‍ ഡിജിപി ആണ് ഋഷിരാജ് സിങ്. ജയില്‍ വകുപ്പിനെതിരെ കെ സുരേന്ദ്രന്‍ തുടര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങളാണ് ഋഷിരാജ് സിങ്ങിനെ ചൊടിപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രന്റെ ആരോപണങ്ങള്‍.

 ജയില്‍ സന്ദര്‍ശനങ്ങള്‍

ജയില്‍ സന്ദര്‍ശനങ്ങള്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പലരും ജയിലില്‍ സന്ദര്‍ശിച്ചു എന്നാണ് സുരേന്ദ്രന്റെ ആരോപണം. മുഖ്യമന്ത്രിയ്ക്കും ഝനമന്ത്രിയ്ക്കും വേണ്ടിയായിരുന്നു ഇത് എന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. ജയില്‍ സൂപ്രണ്ട് ആണ് കസ്റ്റംസിന്റെ അനുമതിയില്ലാത്ത ഈ കൂടിക്കാഴ്ചകള്‍ക്ക് കൂട്ടുനിന്നത് എന്നും സുരേന്ദ്രന്‍ ആരോപിക്കുന്നുണ്ട്.

ഋഷിരാജ് സിങ്ങിന്റെ കത്ത്

ഋഷിരാജ് സിങ്ങിന്റെ കത്ത്

ഈ ആരോപണങ്ങളെ തുടര്‍ന്നാണ് ഋഷിരാജ് സിങ് സുരേന്ദ്രന് കത്തയച്ചത് എന്നാണ് റിപ്പോര്‍ട്ട്. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം എന്നാണ് ആവശ്യം. അല്ലാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കിയിട്ടുണ്ട്.

എന്തിന്റെ അടിസ്ഥാനത്തില്‍

എന്തിന്റെ അടിസ്ഥാനത്തില്‍

എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് സുരേന്ദ്രന്‍ ഈ ആരോപണങ്ങളൊക്കെ ഉന്നയിക്കുന്നത് എന്നതാണ് ഋഷിരാജ് സിങ്ങിന്റെ കത്തിന്റെ സാരം. ഒരു തെളിവും ഇല്ലാത്ത കാര്യങ്ങളാണ് സുരേന്ദ്രന്‍ പറയുന്നത് എന്നും കത്ത് വ്യക്തമാക്കുന്നുണ്ട്.

തന്നോടെങ്കിലും ചോദിക്കണം

തന്നോടെങ്കിലും ചോദിക്കണം

ജയില്‍ വകുപ്പിന് അപമാനകരമായ വാര്‍ത്തകള്‍ പരസ്യപ്പെടുത്തുന്നതിന് മുമ്പ് തന്നോടെങ്കിലും നിജസ്ഥിതി അന്വേഷിക്കേണ്ടതായിരുന്നു എന്നും ഋഷിരാജ് സിങ് കത്തില്‍ പറയുന്നുണ്ട്. ജയില്‍ വകുപ്പിന് മനപ്പൂര്‍വ്വം അവമതിപ്പുണ്ടാക്കുന്ന വാര്‍ത്തകളാണ് സുരേന്ദ്രന്‍ പുറത്ത് വിട്ടത് എന്നും ആരോപിക്കുന്നു.

Recommended Video

cmsvideo
BJP Will Come To Power In Kerala: K Surendran
എന്ത് ചെയ്യും

എന്ത് ചെയ്യും

ഋഷി രാജ് സിങ്ങിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ കെ സുരേന്ദ്രന്‍ തിരുത്തുമോ എന്നത് കണ്ടറിയേണ്ടി വരും. സ്വര്‍ണക്കടത്ത് പിടിച്ചപ്പോള്‍ ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു എന്ന് ആരോപിച്ച ആളാണ് സുരേന്ദ്രന്‍. അങ്ങനെയൊരു സംഭവം തന്നെ ഉണ്ടായിട്ടില്ല എന്നാണ് ഇതുവരെ പുറത്ത് വരുന്ന വിവരം.

അടിമുടി തകർന്ന് മുസ്ലീം ലീഗ്; രണ്ട് ജനപ്രതിനിധികൾക്ക് വിലങ്ങ്, മൂന്നാമനും കുരുക്ക്! ചരിത്രത്തിലാദ്യംഅടിമുടി തകർന്ന് മുസ്ലീം ലീഗ്; രണ്ട് ജനപ്രതിനിധികൾക്ക് വിലങ്ങ്, മൂന്നാമനും കുരുക്ക്! ചരിത്രത്തിലാദ്യം

പാലായില്‍ സിപിഎം സിപിഐയെ കൈവിട്ടും കളിക്കും... ഈ കളിയില്‍ നഷ്ടം സിപിഐയ്ക്ക് മാത്രം, എങ്ങനെ?പാലായില്‍ സിപിഎം സിപിഐയെ കൈവിട്ടും കളിക്കും... ഈ കളിയില്‍ നഷ്ടം സിപിഐയ്ക്ക് മാത്രം, എങ്ങനെ?

സ്ഥാനാർത്ഥിത്വത്തിൽ ഉടക്കി കേരള കോൺഗ്രസും എൽഡിഎഫും: പീഡനക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കേണ്ടെന്ന്സ്ഥാനാർത്ഥിത്വത്തിൽ ഉടക്കി കേരള കോൺഗ്രസും എൽഡിഎഫും: പീഡനക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കേണ്ടെന്ന്

English summary
Jail DGP Rishiraj Singh against K Surendran, demands to express regret on false allegations against Jail department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X