സ്വപ്‌ന സുരേഷിന് വധഭീഷണി; അന്വേഷണത്തിന് നിര്‍ദേശിച്ച് ഋഷിരാജ് സിങ്, സുരക്ഷ വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് വധഭീഷണിയുണ്ട് എന്ന ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് നിര്‍ദേശം നല്‍കി. ദക്ഷിണ മേഖല ജയില്‍ ഡിഐജിയോടാണ് അന്വേഷണത്തിന് നിര്‍ദേശിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഋഷിരാജ് സിങ് പറഞ്ഞു. വധഭീഷണിയുണ്ട് എന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സ്വപ്‌ന സുരേഷിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.













Click it and Unblock the Notifications