Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാത്തിനും ഉത്തരവാദി താനെന്ന് ജയില്‍ ഡിജിപി

Alexande Jacob
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലില്‍ ഫേസ്ബുക്കും മൊബൈല്‍ ഫോണും ഉപയോഗിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയില്‍ ഡിജിപി രംഗത്ത്. ജയില്‍ ഡിജിപിക്കെതിരെ ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയും കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ എംഎല്‍എയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

ജയിലിനുള്ളില്‍ നടന്ന എല്ലാ ചട്ട ലംഘനങ്ങള്‍ക്കും ഉത്തരവാദി താനാണെന്നാണ് ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞത്. ആഭ്യന്തര മന്ത്രിക്കോ തന്റെ കീഴുദ്യോഗസ്ഥര്‍ക്കോ അതില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തരമന്ത്രിയെ സുഖിപ്പിക്കുന്നുണ്ടെങ്കിലും ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പരാമര്‍ശവും അലക്‌സാണ്ടര്‍ ജേക്കബില്‍ നിന്ന് ഉണ്ടായി. ജയിലില്‍ നിന്ന് മുമ്പ് മൊബൈല്‍ ഫോണും മറ്റും പിടിച്ചെടുത്തിരുന്നെങ്കിലും യാതൊരു നടപടിയും ആഭ്യന്തര വകുപ്പ് എടുത്തില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ജയിലില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ആഡംബര സൗകര്യങ്ങള്‍ ഒന്നും തന്നെ കിട്ടിയിട്ടില്ല. വിചാരണ തടവുകാര്‍ ജയില്‍ വസത്രങ്ങള്‍ ധരിക്കേണ്ടതില്ല. തടവുകാരുടെ ചട്ട ലംഘനങ്ങളെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ നടപടി എടുത്തിരുന്നുവെന്നും അലക്‌സാണ്ടര്‍ ജേക്കബ് അറിയിച്ചു.ജയിലില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വലിയ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+