കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങൾക്ക് തടവുകാരനാകാൻ ആഗ്രഹമുണ്ട? ഇനി കാശടച്ച് തടവുകാരനാകാം, കണ്ണൂർ ജയിലിൽ സംഭവിക്കുന്നത്...

Google Oneindia Malayalam News

Recommended Video

cmsvideo
The All New Jail Tourism Project Has Started At Kannur Central Jail | Oneindia Malayalam

കണ്ണൂർ: ജയിലില്‍ കിടന്നാലുള്ള അനുഭവം എങ്ങനെയിരിക്കും, അത് അറിയണോ? കുറ്റമൊന്നും ചെയ്യാതെ ഇതിന് അവസരം ഒരുക്കുന്നു. തെലുങ്കാനയിലെ സംഗറെഡ്ഡി ജയിലിൽ നടപ്പാക്കിയ പദ്ധതി കേരളത്തിലേക്കും വ്യപിപ്പിക്കുന്നു. 2016 ലാണ് ഹൈദരാബാദിൽ പദ്ധതി ആഗഭിച്ചത്. സെല്ലുകളിലെ കമ്പികൾക്ക് പിറകിൽ ചെലവഴിക്കാനും, നിറമില്ലാത്ത യൂണിഫോം ധരിക്കാനും ചിലർക്കെങ്കിലും ആഗ്രഹമുണ്ടാകും.

എങ്ങിനെയാണ് തടവ് പുളളികളുടെ ജീവിതം എന്ന് പഠിക്കാനുള്ള ആഗ്രഹമുള്ളവർക്ക് ഇനി കാശ് കൊടുത്ത് ജയിലിൽ കഴിയാം. ജയിൽ എന്ന ഭയപ്പെടുത്തുന്ന സ്വപ്നം കേരളത്തിൽ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറ്റാനാണ് തയ്യാറെടുക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 'ഫീൽ ജയിൽ' പദ്ധതി കണ്ണൂർ സെൻട്രൽ ജയിലിൽ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ.

പണം കൊടുത്ത് ജയിലിൽ കിടക്കാം

പണം കൊടുത്ത് ജയിലിൽ കിടക്കാം

സാധാരണക്കാർക്ക് പണം കൊടുത്ത് ഒരു ദിവസം ജയിലിൽ അന്തേവാസിയാവാൻ സാധിക്കുന്ന പദ്ധതിയാണിത്. മുമ്പ് കേരളത്തിൽ ഇതിന് സാധ്യതയില്ലെന്ന് ജയിൽ വകുപ്പ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, കണ്ണൂർ പോലെ സൗകര്യമുള്ള ജിയിലിൽ സംവിധാനം കൊണ്ടുവരാൻ പറ്റുമെന്നാണ് ഇപ്പോൾ കരുതുന്നത്. അതനുസരിച്ചുള്ള ചർച്ചകളും ഇപ്പോൾ നടക്കുന്നുണ്ടെന്നാണ് വിവരം.

പഴക്കം ചെന്ന ജയിൽ

പഴക്കം ചെന്ന ജയിൽ

1869ലാണ് കണ്ണൂർ സെൻട്രൽ ജയിൽ സ്ഥാപിതമായത്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജയിലുകളിൽ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ' ഫീൽ ജയിൽ' പദ്ധതിക്ക് യോജിച്ചതാണെന്നാണ് വിലയിരുത്തൽ. ദേശീയ പാതയ്ക്ക് അടുത്തുള്ള ജയിലിൽ മ്യൂസിയം സ്ഥാപിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. ഡിടിപിസിയുടേയും മറ്റും സഹായവും സർക്കാർ തേടും.

ഷൂ ഫാക്ടറി

ഷൂ ഫാക്ടറി

അതേസമയം കേരളത്തിലെ ജയിലിൽ തുടങ്ങാനാരംഭിക്കുന്ന ഷൂ ഫാക്ടറി അടുത്ത വർഷമാദ്യം ആരംഭിക്കും. ചീമേനി തുറന്ന ജയിൽ, പൂജപ്പുര സെൻട്രൽ ജയിൽ, വിയൂർ എന്നിവിടങ്ങളിലാണ് ഷൂ ഫാക്ടറി വരിക. ജോയിന്റ് സൂപ്രണ്ട് വിനോദ് ജോർജിന്റെ നേതൃത്നത്തിലുള്ള സംഘം തമിഴ്നാട്ടിലെ വെല്ലൂർ സെൻട്രൽ ജയിലും പുഴൽ സെൻട്രൽ ജയിലും സന്ദർശിച്ച് അവിടുത്തെ സാമാന ഫാക്ടറികളെ കുറിച്ച് പടിച്ചിട്ടുണ്ട്.

പെട്രോൾ പമ്പുകളും...

പെട്രോൾ പമ്പുകളും...

ഒരേ സമയം 16000ത്തിലധികം ഷൂ നിർമ്മാണ യന്ത്രങ്ങളാണ് ഫാക്ടറികലിൽ ഉപയോഗിക്കുക. കേരളത്തിലെ പോലീസുകാർക്കും സ്റ്റുഡന്റ് പോലീസുകാർക്കും മറ്റും ആവശ്യമായ ഷൂ ജയിലിൽ തന്നെ നിർമ്മിക്കാനാകും. ജയിലുകളിൽ പെട്രോൾ പമ്പുകൾ തുടങ്ങുന്ന പദ്ധതിക്കും തുടക്കമായിട്ടുണ്ട്. ചീമേനി തുറന്നജയിൽ, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ ജയിലുകളിലാണ് തുടക്കത്തിൽ പെട്രോൾ പമ്പുകൾ സ്ഥാപിക്കുക.

English summary
Jail tourism project in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X