കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പന്മാര്‍ക്ക് ഭക്ഷണവുമായി തടവുകാര്‍മലകയറുന്നു

  • By Aswathi
Google Oneindia Malayalam News

Sabarimala
തിരുവനന്തപുരം: മണ്ഡലകാല, മകരവിളക്ക് കാലത്ത് ഒരു സംഘം തടവുകാര്‍ കെട്ടും കെട്ടി ശബരിമലയിലേക്ക്. പക്ഷേ, ഇരുമുടിക്കെട്ടുമായി മോക്ഷം തേടിയുള്ള യാത്രയല്ല. ഈ വാര്‍ഷം ശബരിമല സീസണില്‍ അയ്യപ്പഭക്തന്മാര്‍ക്ക് ജയില്‍ ചപ്പാത്തിയും ഇഡ്ഡലിയും നല്‍കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നടക്കമുള്ള ഒരു സംഘം തടവുകാര്‍ ശബരിമലയിലേക്ക് പോകുന്നത്.

ഇക്കാര്യം ജയില്‍ വകുപ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ചചെയ്തുവരികയാണ്. ചപ്പാത്തി നിര്‍മ്മാണത്തിനും മറ്റും തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

പമ്പയിലെ കൂടാതെ പത്തനംതിട്ടാ ജില്ലാജയിലിലുമുള്ള തടവുകാരെ മാറ്റിയതിന് ശേഷം അവിടേക്ക് പാചക വിദഗ്ധരായ തടവുകാരെ പാര്‍പ്പിക്കാനാണ് തീരുമാനം. സീസണ്‍ തീരുന്നതുവരെ അയ്യപ്പഭക്തന്മാര്‍ക്ക് ആവശ്യാനുസരണം ഭക്ഷണം നല്‍കാനാണ് തയ്യാറെടുക്കുന്നത്.

സീസണില്‍ കൊള്ളവിലയ്ക്ക് ശബരിമലയില്‍ ഭക്ഷണം വില്‍ക്കുന്ന സാഹചര്യത്തില്‍ ജയില്‍ ചപ്പാത്തിയും ഇഡ്ഡലിയും അയ്യപ്പഭക്തര്‍ക്ക് ആശ്വാസമാകും. ദിവസം എത്ര ചപ്പാത്തിയും ഇഡ്ഡലിയും പാകം ചെയ്യണം എന്ന കാര്യം തീരുമാനിച്ചിട്ടില്ല. ചപ്പാത്തിക്കും ഇഡ്ഡലിക്കും രണ്ട് രൂപയും വെജിറ്റബിള്‍ കറിക്ക് പത്ത് രൂപയുമാണ് വില.

English summary
Jailbird making food for ayyappa swamys in Sabarimala season.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X