വയനാട്ടിലെ ജൈനര്‍ക്ക് മഹാവീർ ജയന്തി ആഘോഷിക്കാന്‍ ധനസഹായം... നിര്‍ദേശവുമായി ന്യൂനപക്ഷ കമ്മിഷന്‍
കോഴിക്കോട്: ജൈനമത വിശ്വാസികളുടെ മഹാവീര്‍ ജയന്തി ആഘോഷിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ പികെ ഹനീഫ ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ ജൈനമത വശ്വാസികളുടെ ആഘോഷത്തിന് 25,000 രൂപ ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജെയ്ന്‍ സമാജ് സെക്രട്ടറി സമര്‍പ്പിച്ച ഹരജിയിലാണ് കമ്മിഷന്റെ ഉത്തരവ്.
മറ്റു സംസ്ഥാനങ്ങള്‍ ന്യൂനപക്ഷ മത വിഭാഗത്തില്‍പെട്ട ജൈനരുടെ മഹാവീര്‍ ജയന്തിക്ക് സര്‍ക്കാര്‍ സഹായം അനുവദിക്കുന്നുണ്ട് എന്നതിനാല്‍ ജില്ലയിലെ ജൈനമത വിശ്വാസികളുടെ ആവശ്യം ന്യായമാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. വിഷയം സംസ്ഥാന സര്‍ക്കാറിന്റെ സജീവ പരിഗണനയ്ക്ക് സമര്‍പ്പിക്കുന്നതിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയരക്റ്റര്‍ക്കും സാമൂഹികനീതി വകുപ്പ് സെക്രട്ടറിക്കും കമ്മിഷന്‍ നിര്‍ദേശം നല്‍കി.

വ്യാഴാഴ്ച കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടന്ന കമ്മിഷന്റെ സിറ്റിങില്‍ പരിഗണിച്ച 24 പരാതികളില്‍ എട്ടെണ്ണം തീര്‍പ്പാക്കി. വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട കേസുകളാണ് ഇന്നലെ പരിഗണനയ്ക്കു വന്നവയില്‍ അധികവുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ബാങ്കുകളില്‍ നിന്നും ലീഡ് ബാങ്കില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയ ശേഷമാണ് വിഷയത്തില്‍ കമ്മിഷന്‍ ഇടപെടുത്. കമ്മിഷന്റെ അടുത്ത സിറ്റിങ് മാര്‍ച്ച് 31ന് കോഴിക്കോട്ട് നടക്കും.












Click it and Unblock the Notifications