കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്ത്; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവര്‍ കൈവിടുമോ എന്ന് ഇടതിന് ഭയം?

  • By Desk
Google Oneindia Malayalam News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീയുടെ പരാതിയിന്‍മേല്‍ അന്വേഷണസംഘം ജലന്ധര്‍ ബിഷപ്പിനെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്യാതിരുന്നത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ് ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന സൂചനയാണ് അന്വേഷണസംഘം നല്‍കുന്നത്.

അന്വേഷണസഘം ഇന്നോ നാളെയോ കേരളത്തിലേക്ക് മടങ്ങും. ആവശ്യമെങ്കില്‍ വീണ്ടും ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നാണ് പോലീസ് അറിയിച്ചത്. ചോദ്യം ചെയ്യാന്‍ പോയ അന്വേഷണ സംഘം വെറും കയ്യോടെ മടങ്ങിയതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതൃത്വത്തിന്റേയും ഇടപെടല്‍ മൂലമാണെന്നാണ് ആരോപണം ഉയരുന്നത്.

ചോദ്യംചെയ്യല്‍

ചോദ്യംചെയ്യല്‍

ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായി ബിഷപ്പ് ഹൗസിലെത്തിയ അന്വേഷണ സംഘം 5 മണിക്കൂര്‍ നേരം കാത്തിരുന്ന ശേഷമായിരുന്നു ബിഷപ്പ് എത്തിയത്. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് ബിഷപ്പ് അറിയിച്ചിരുന്നെങ്കിലും അന്വേഷണ സംഘം എത്തിയപ്പോള്‍ ബിഷപ്പ് സ്ഥലത്തില്ലായിരുന്നു. പിന്നീട് പഞ്ചാബ് പോലീസിന്റെ സഹായത്തോടെയാണ് ബിഷപ്പിനെ 5 മണിക്കൂറിന് ശേഷം തിരികെ എത്തിക്കുകയായിരുന്നു.

ബിഷപ്പ്

ബിഷപ്പ്

പരാതിയുമായി ബന്ധപ്പെട്ട മൊഴികളില്‍ വൈരുദ്ധം ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കന്യാസ്ത്രീ പീഡനം നടന്നുവെന്ന് പറയുന്ന തീയതികളില്‍ കുറവിലങ്ങാട് മഠത്തിലെത്തിയിട്ടില്ല എന്ന വാദത്തില്‍ ചോദ്യം ചെയ്യലില്‍ ഉടനീളം ബിഷപ്പ് ഉറച്ച് നില്‍ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകളും നടത്തും. ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

പരിശോധന

പരിശോധന

നിലവിലെ ആശയക്കുഴപ്പങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ കൂടുതല്‍ പരിശോധനയ്ക്കായി ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ബിഷപ്പിനെ വൈദ്യ പരിശോധനയ്ക്കും വിധേയനാക്കും. കൂടുതല്‍ ശാസ്ത്രീയ പരിശോധനകളും ശാസ്ത്രീയ തെളിവുകളും ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനകള്‍ കേരളത്തിലെത്തിയ ശേഷം നടത്തും.

കോടതിയില്‍

കോടതിയില്‍

അറസ്റ്റുണ്ടാകുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ട് വരെ പോലീസിന് വെറുകയ്യോടെ മടങ്ങിയതിന് പിന്നില്‍ ബിഷപ്പിന്റെ ഉന്നത രാഷ്ട്രീയ ബന്ധമാണെന്നാണ് സൂചിപ്പിക്കുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സഘം അറിയിച്ചിരുന്നു.

അന്വേഷണ സംഘം

അന്വേഷണ സംഘം

എന്നാല്‍ സ്വന്തം ഉത്തരമാദിത്വത്തില്‍ അറസ്റ്റ് ചെയ്യാനായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ മറുപടി ഇതോടെ ബിഷപ്പിനെ അറസ്റ്റു ചെയ്യാതെ പോലീസ് മടങ്ങുകയായിരുന്നു. അന്വേഷണ സംഘം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ബിഷപ്പിന്റെ അറസ്റ്റ് അന്നേ ദിവസം ഉണ്ടാവുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.

തിങ്കളാഴ്ച്ച വൈകിട്ടോടെ

തിങ്കളാഴ്ച്ച വൈകിട്ടോടെ

എന്നാല്‍ തിങ്കളാഴ്ച്ച വൈകിട്ടോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. കന്യാസ്ത്രി പരാതി നല്‍കിയതുമുതല്‍ ബിഷപ്പിന് അനുകൂലമായ നിലപാടായിരുന്നു ഉന്നത പോലീസ് സ്വീകരിച്ചിരുന്നത്. ഭരണകക്ഷിയുടെ ദേശീയ നേതാവുമായുള്ള ബിഷപ്പിന്റെ അടുപ്പമാണ് അറസ്റ്റ് വൈകിപ്പിക്കുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആരോപണം.

അട്ടിമറിക്കപ്പെട്ടു

അട്ടിമറിക്കപ്പെട്ടു

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ സ്ത്രീ പീഡനക്കേസില്‍ പരാതികള്‍ ലഭിച്ച ഉടന്‍ നടപടികള്‍ എടുത്തിരുന്നു. കോവളം എംഎല്‍എ എം വിന്‍സെന്റ്ിനെതിരെ പരാതി ലഭിച്ച് 24 മണിക്കൂറിനകം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ബിഷപ്പിന്റെ കാര്യത്തില്‍ ഇതെല്ലാം അട്ടിമറിക്കപ്പെട്ടു.

ഇടതുപക്ഷം

ഇടതുപക്ഷം

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈസ്തവ വിഭാഗവുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാതിരിക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് പ്രധാന ആരോപണം. ബിഷപ്പിന്റെ കാര്യത്തില്‍ ഇതുവരെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളൊന്നും നിലപാട് വ്യക്തമാക്കിയിട്ടുമില്ല.

ബിജെപി

ബിജെപി

ദേശീയ വനിതാ കമ്മീഷന്‍ ബിഷപ്പിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചപ്പോള്‍ ബിജെപി സംസ്ഥാന നേതൃത്വം പ്രതികരണമൊന്നും നടത്തിയില്ല. കുമ്പസാരത്തെക്കുറിച്ചുള്ള വനിതാ കമ്മീഷന്റെ പരാമര്‍ശത്തെ വിശദീകരിക്കാനാണ് കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനം ശ്രമിച്ചത്.

അക്രമം

അക്രമം

വിശ്വാസികളുടെ വന്‍ പ്രതിഷേധത്തിനിടെയാണ് ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ബിഷപ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒരു സംഘം മാധ്യമപ്രവര്‍ത്തകരെ ബിഷപ്പ് ഹൗസിനുള്ളില്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു

English summary
jalandhar bishop case follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X