കന്യാസ്ത്രീക്ക് മറ്റൊരു പുരുഷനുമായി വഴിവിട്ട ബന്ധം! ആരോപണവുമായി മദര്‍ ജനറല്‍
ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കന്യസ്ത്രീക്കെതിരെ മദര്‍ സുപ്പീരയര്‍ ജനറല്‍ സിറ്റര്‍ റെജീന കടംതോട്ട്. ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ സഹോദരി നല്‍കിയ കത്തില്‍ മദര്‍ സുപ്പീരയര്‍ നല്‍കിയ മറുപടി കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
കേസില്‍ മദര്‍ സുപ്പീരയറിനും കുരുക്ക് മുറുകാന്‍ സാധ്യത ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നാലെയാണ് കന്യാസ്ത്രീക്ക് വഴിവിട്ട ബന്ധമുണ്ടെന്നും ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പീഡന പരാതി നല്‍കിയതെന്നും വ്യക്തമാക്കി മദര്‍ സുപ്പീരയര്‍ രംഗത്തെത്തിയത്.

നിര്‍ണായകമായ കത്ത്
ഏപ്രില്‍ 23 നായിരുന്നു കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരയറിന് കത്തയച്ചത്. ബിഷപ്പുമായി കന്യാസ്ത്രീക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് മനസിലാക്കുന്നു എന്നാല്‍ എങ്ങനെയാണ് ഒരു ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാന്‍ നമുക്ക് കഴിയുക എന്നായിരുന്നു മറുപടി കത്തില്‍ മദര്‍ പറഞ്ഞത്.

പിന്തുണ
ബിഷപ്പിന്‍റെ പിന്തുണ ഇല്ലാതെ നമ്മുടെ സഭയ്ക്ക് നിലനില്‍ക്കാന്‍ കഴിയില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും മദര്‍ കത്തില്‍ പറയുന്നുണ്ട്. സഭയുടെ പേരിന് കളങ്കമുണ്ടാകുന്ന സമീപനം കന്യാസ്ത്രീയുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും മദര്‍ കത്തില്‍ സൂചിപ്പിച്ചിരുന്നു.

കുരുക്ക്
കത്ത് പുറത്തു വന്നതോടെ പീഡന വിവരം മദര്‍ അറിഞ്ഞിട്ടും മറച്ചു വെയ്ക്കുകയായിരുന്നെന്ന് വ്യക്തമായി. കേസില്‍ മദറും കുടുങ്ങമെന്ന് ഉറപ്പായതോടെയാണ് കന്യാസ്ത്രീക്കെതിരെ പുതിയ ആരോപണവുമായി മദര്‍ രംഗത്തെത്തിയത്.

വഴിവിട്ട ബന്ധം
കന്യാസ്ത്രീക്ക് മറ്റൊരു പുരുഷനുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. അയാളുടെ ഭാര്യ ഇത് ചൂണ്ടിക്കാട്ടി സഭയ്ക്ക് പരാതി നസ്‍കിയിരുന്നു. സഭ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയെങ്കിലും അന്വേഷണത്തോട് സഹകരിക്കാന്‍ കന്യാസ്ത്രീ തയ്യാറായിരുന്നില്ല. തനിക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമോയെന്ന് കന്യാസ്ത്രീ ഭയപ്പെട്ടിരുന്നു.

വൈരാഗ്യം
ഈ സംഭവത്തിലെ വൈരാഗ്യം തീര്‍ക്കാനാണ് ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി ഉന്നയിച്ചത്. തനിക്ക് എഴുതി തന്ന പരാതി തനിക്ക് സഭയെ ഏല്‍പ്പിക്കാന്‍ മാത്രമേ കഴിയുമാരുന്നുള്ളൂ.

എന്നാല്‍
കന്യാസ്ത്രീ കുടുങ്ങുമെന്ന് ബോധ്യമായതോടെ അവര്‍ തനിക്ക് നേരെ ഭീഷണി മുഴുക്കി. തന്‍റെ തിരുവസ്ത്രം ഊരിക്കുമെന്നും ഭീഷണിപ്പെടുത്തി. പരാതിയില്‍ ഒത്തു തീര്‍പ്പിനായി താന്‍ നല്‍കിയ മറുപടി കത്ത് പുറത്തുവിട്ടത് ശരിയായില്ലെന്നും മദര്‍ പറഞ്ഞു.

പീഡനം
ജലന്ധർ ബിഷപ്പ് 2014 മെയ് അഞ്ചിന് കുറവിലങ്ങാട് നാടുകുന്നത്തെ മിഷണറീസ് ഓഫ് ജീസസ് മഠത്തിന്റെ ഗസ്‌റ്റ് ഹൗസിൽ വെച്ച് ളോഹ ഇസിതിരിയിട്ടുകൊണ്ടുവരാൻ ആവശ്യപ്പെട്ടന്നും തിരികെ വന്നപ്പോൾ പീഡിപ്പിച്ചെന്നുമായിരുന്നു കന്യാസ്ത്രീയുടെ ആരോപണം.

13 തവണ
പിന്നീട് 13 തവണ ബിഷപ്പ് തന്നെ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. എന്നാൽ കന്യാസ്ത്രീയെ മദർ സുപ്പീരിയർ സ്ഥാനത്ത് നിന്ന് നീക്കിയതിന്റെ വിരോധം മൂലം തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നാണ് ഫ്രാങ്കോ മുളയ്ക്കൽ ആരോപിക്കുന്നത്.












Click it and Unblock the Notifications