കന്യാസ്ത്രീകൾ കോടതിയിലേക്ക്; ബിഷപ്പിനെ സംരക്ഷിക്കാൻ ഡിജിപിയും ഐജിയും... ഇനി ക്രൈംബ്രാഞ്ച് അന്വേഷണം?
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയിൽ പ്രതിഷേധം കത്തുന്നു. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി പരാതിക്കാരിയുടെ ഒപ്പമുള്ള കന്യാസ്ത്രീകൾ രംഗത്ത്. ഇതിനായി ഉന്നതതല ഇടപെടലുകൾ നടക്കുന്നതായും കന്യാസ്ത്രീകൾ ആരോപിക്കുന്നു.
ബിഷപ്പിനെതിരായ പരാതി ക്രൈം ബ്രാഞ്ചിന് കൈമാറേണ്ടതില്ലെന്ന് പരാതിക്കാരിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നുണ്ട്. അറസ്റ്റ് വൈകുന്നതിന് പിന്നിൽ ഡിജിപിയും ഐജിയുമാണെന്നാണ് കന്യാസ്ത്രീകൾ ആരോപിക്കുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണം
ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതി ക്രൈംബ്രാഞ്ചിന് വിടാൻ ആലോചന നടക്കുന്നതായാണ് സൂചന. ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിൽ തന്നെയാണ് നിലവിലെ അന്വേഷണ സംഘം. ഈ സാഹചര്യത്തിൽ കേസ് സിബിഐക്ക് വിടുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് കന്യാസ്ത്രീകൾ ആരോപിക്കുന്നത്.

ഉന്നത ഇടപെടൽ
ഐജിയും ഡിജിപിയുമാണ് അറസ്റ്റ് വൈകിപ്പിക്കുന്നതിന് കാരണമെന്നാണ് കന്യാസ്ത്രീകൾ ആരോപിക്കുന്നത്. ബിഷപ്പിന്റെ അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഐജിയുടെ നേനൃത്വത്തിൽ യോഗം ചേർന്നിരുന്നു. ബിഷപ്പിനെതിരെ കൃത്യമായ തെളിവുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാൽ യോഗത്തിന് ശേഷം മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു.

വിശ്വാസമുണ്ട്
നിലവിലെ അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്നാണ് പ്രതിഷേധക്കാരായ കന്യാസ്ത്രീകൾ പറയുന്നത്. ബിഷപ്പിനെതിരായ പരമാവധി മൊഴികളും സാക്ഷികളും അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. അറസ്റ്റ് വൈകുന്നതിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രികൾ വ്യക്തമാക്കി.

ജോലിഭാരം
അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടുന്നത് സംബന്ധിച്ച് ഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ചർച്ച നടത്തി. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയുടെ ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടാൻ നീക്കം നടക്കുന്നത്.

പിന്തിരിപ്പിക്കാൻ ശ്രമം
കന്യാസ്ത്രീയെ പരാതിയിൽ നിന്നും പിന്തിരിപ്പിക്കാനുള്ള സമ്മർദ്ദ തന്ത്രങ്ങളാണ് രണ്ടാംഘട്ട അന്വേഷണ വേളയിൽ നടന്നത്. മൊഴിയിൽ വ്യക്തത വരുത്താമെന്ന പേരിൽ നിരന്തരം കന്യാസ്ത്രിയേ ചോദ്യം ചെയ്തിരുന്നതായി ആരോപണം ഉണ്ട്. ബിഷപ്പ് കന്യാസ്ത്രീക്കെതിരെ ഉന്നയിച്ച സ്വഭാവദൂഷ്യ ആരോപണവും തെറ്റാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിരുന്നു. ബിഷപ്പിനെതിരെ നിരവധി തെളിവുകൾ കിട്ടിയിട്ടും നടപടിയില്ലാത്തതാണ് ദുരൂഹമാകുന്നത്.

അനിശ്ചിതകാല സമരം
പരാതിക്കാരിയായ കന്യാസ്ത്രീക്ക് നീതി തേടി ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കന്യാസ്ത്രിമാർ ഇന്നലെ മുതൽ അനിശ്ചിതകാല സമരത്തിലാണ്. കുറവിലങ്ങാട് മഠത്തിൽ നിന്നുള്ള അഞ്ച് പേരും മറ്റുള്ള മഠങ്ങളിൽ നിന്നുള്ളവരുമാണ് സമരപ്പന്തലിൽ എത്തിയത്. നിരവധി പേരാണ് പിന്തുണയുമായി സമരവേദിയിലേക്ക് എത്തുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications