ജലപുനര്‍ജനി പദ്ധതി; 2500 മുളത്തൈകള്‍ ഉപയോഗിച്ച് പുഴയോര സംരക്ഷണം നടത്തുന്നു
കല്‍പ്പറ്റ: ജലപുനര്‍ജനി എന്ന പദ്ധതിയിലൂടെ 2500 മുളത്തൈകള്‍ ഉപയോഗിച്ച് പുഴയോരം സംരക്ഷിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി തുടക്കമിട്ടു. കല്‍പ്പറ്റ ഡിവിഷന്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ സഹകരണത്തോടെ ലഭിച്ച 2500 മുളത്തൈകള്‍ ഉപയോഗിച്ചുള്ള പുഴയരിക് സംരക്ഷണ പ്രവൃത്തി ചെമ്പോത്തറ ഹെല്‍ത്ത് സെന്ററിന് സമീപം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ മാങ്ങവയല്‍ നീര്‍ത്തടത്തില്‍ നടപ്പിലാക്കുന്ന ജലസംരക്ഷണ പദ്ധതിയായ ജലപുനര്‍ജനിയുടെ ഭാഗമായാണ് പുഴയോരസംരക്ഷണവും നടപ്പിലാക്കുന്നത്.
1066 ഹെക്ടറോളം വ്യാപിച്ചുകിടക്കുന്നതാണ് മാങ്ങാവയല്‍ നീര്‍ത്തട പരിപാലന പ്രദേശം. സര്‍ക്കാര്‍, സര്‍ക്കാരേതര ഏജന്‍സികളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പുഴയോരം ഇടിയുന്നത് നിത്യസംഭവവമായതിനാല്‍ ഇത് തടയുന്നതിനും, ഒഴുക്കിനെ തടസപ്പെടുത്താതെ സുഗമമായി ഒഴുകാനും പദ്ധതി ഏറെ പ്രയോജനകരമാണ്. നെല്‍കൃഷിയില്‍ പേര് കേട്ട വയനാട്ടില്‍ ഇന്നതന്യം വന്നുകൊണ്ടിരിക്കുകയാണ്. നെല്‍കൃഷിയുടെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാനും, പുഴയിലെ പരമ്പരാഗതമായ അപൂര്‍വയിനം മത്സ്യങ്ങളുടെ പ്രജനനം വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ നടപ്പിലാക്കുക തുടങ്ങിവയും ജലപുനര്‍ജനിയുടെ ഭാഗമായി നടപ്പിലാക്കാന്‍ പദ്ധതിയിടുന്നു.

ജലപുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാങ്ങവയല്‍ നീര്‍ത്തടത്തിലെ ചെറുനീര്‍ച്ചാലുകളുടെ സംരക്ഷണം,പ്രധാന നീര്‍ച്ചാലുകളിലെ ചെക്ക്ഡാമുകള്‍, ജലസംഭരണത്തിനായി കാര്‍ഷിക കുള ങ്ങള്‍, കിണറുകള്‍, മണ്‍കയ്യാല നിര്‍മ്മാണം,മഴക്കുഴികള്‍ എന്നിവ ഉള്‍പ്പെടുത്തി 2.17 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കാവുന്ന പ്രവൃത്തികളുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കി ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ചിട്ടുണ്ട്.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ബിന്ദു പ്രതാപന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലളിത, ബ്ലോക്ക് ഡെവലപ്പമെന്റ് ഓഫീസര്‍ കെ.സരുണ്‍, കല്‍പ്പറ്റ ഡി. വൈ.എസ്.പി പ്രിന്‍സ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് വനിത വികസന ഓഫീസര്‍ പോള്‍ വര്‍ഗീസ്, നീര്‍ത്തട വികസന ടീം അംഗങ്ങള്‍, മേപ്പാടി ജനമൈത്രി പോലീസ്,കല്‍പ്പറ്റ ഗവ. കോളേജ്,മേപ്പാടി പോളി ടെക്‌നിക്ക് ,മേപ്പാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍.എസ്.എസ്.യൂണിറ്റ് അ ംഗങ്ങള്‍,മേപ്പാടി ഗവ.ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍,മേപ്പാടി സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സീഡ് പ്രവര്‍ത്തകര്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തോഴിലാളികള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.












Click it and Unblock the Notifications