കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളവണ്ണയില്‍ ജലായനത്തിന് തുടക്കം; ടൂറിസം സാധാരണക്കാര്‍ക്കു വേണ്ടിയെന്ന് കടകംപള്ളി സുരേന്ദ്രൻ

Google Oneindia Malayalam News

കോഴിക്കോട്: വന്‍കിട ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും കീശ വീര്‍പ്പിക്കാനുളള ഉപാധിയാണ് ടൂറിസം മേഖലയെന്ന പൊതുധാരണ ഉത്തരവാദിത്ത ടൂറിസം പദ്ധതികളുടെ വ്യാപനത്തിലൂടെ സര്‍ക്കാര്‍ മാറ്റിയെടുക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപ്പളളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റേയും കടലുണ്ടി ബ്ലോക്ക് പഞ്ചായത്തിന്റേയും ആഭിമുഖ്യത്തില്‍ ഒളവണ്ണയില്‍ ജലായനം ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുതന്ത്രങ്ങളുമായി അമിത് ഷാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക്... ലക്ഷ്യം 21 സീറ്റ്!പുതുതന്ത്രങ്ങളുമായി അമിത് ഷാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക്... ലക്ഷ്യം 21 സീറ്റ്!

സമ്പന്നര്‍ക്ക് മാത്രം പ്രയോജനം ലഭിച്ചിരുന്ന ടൂറിസം മേഖലയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഉത്തരവാദിത്ത ടൂറിസത്തിലൂടെ ഒന്നരലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. പദ്ധതികള്‍കൊണ്ട് അതത് പ്രദേശങ്ങള്‍ക്കുണ്ടാവുന്ന ദോഷങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിനും ജനപങ്കാളിത്തം കൊണ്ട് സാധ്യമാവും.

pagejalayanam

പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിച്ചുകൊണ്ടുളള ടൂറിസം വികസനമാണ് കേരളത്തിന് അഭികാമ്യം. കേരളത്തിലെ പരമ്പരാഗത തൊഴിലുകളേയും ഗ്രാമീണ കലാരൂപങ്ങളേയും ടൂറിസം രംഗവുമായി കോര്‍ത്തിണക്കി അവയുടെ സംരക്ഷണം ഉറപ്പാക്കും. ഉത്സവ കാലത്ത് മലബാറിലെ ഭക്ഷണവൈവിധ്യം ഉള്‍പ്പെടുത്തി പാതിരാ പലഹാരം തുടങ്ങിയ പാക്കേജുകള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

പിടിഎ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പാക്കേജ് പ്രഖ്യാപനം നടത്തി. ജില്ലാ കലക്ടര്‍ യു.വി ജോസ് ജലായനം വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി ബോട്ട് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഹസീന, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ പി. റംല, ഒളവണ്ണ ഗ്രാമപഞ്ചയത്തംഗം പി.എം. സൗദ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.വി അനിതകുമാരി, ഡി.ടി പി.സി എക്‌സിക്യൂട്ടിവ് അംഗം സി.പി മുസഫിര്‍ അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. കൃഷ്ണ കുമാരി, ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാല്‍, എസ് ഷീല എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് എന്‍. മനോജ്കുമാര്‍ സ്വാഗതവും ഉത്തവാദിത്ത ടൂറിസം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഒ.പി ശ്രീകല ലക്ഷമി നന്ദിയും പറഞ്ഞു.

കണ്ണൂരിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചുകണ്ണൂരിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

പുതുതന്ത്രങ്ങളുമായി അമിത് ഷാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക്... ലക്ഷ്യം 21 സീറ്റ്!പുതുതന്ത്രങ്ങളുമായി അമിത് ഷാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക്... ലക്ഷ്യം 21 സീറ്റ്!

English summary
jalayanam started in kozhikode olavanna as part of responsible tourism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X