• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മൂപ്പർക്ക് പേടി സ്വപ്നം ജലീലാണ്, കുറ്റിപ്പുറത്തെ കുറ്റീംപറിച്ചുള്ള ഓട്ടം; രൂക്ഷപരിഹാസവുമായി നിഷാദ്

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തില്‍ ബിജെപിയല്ല സിപിഎമ്മാണ് കോണ്‍ഗ്രസിന്‍റെ പ്രധാന ശത്രുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെ പരിഹസിച്ച് സംവിധായകൻ എംഎ നിഷാദ്. ബി ജെപിയോട് എന്നും മൃദു സമീപനമാണ് കുഞ്ഞാലിക്കുട്ടിക്ക്.അതിന് സ്വന്തം പാർട്ടിയേയും സമുദായത്തിനേയും വരെ ഒറ്റി കൊടുക്കാൻ ഒരു മടിയുമില്ലെന്നും നിഷാദ് ഫേസ്ബുക്കിൽ കുറിക്കുന്നു. കേരളത്തിലേക്കുള്ള മടങ്ങി വരവിൽ കുഞ്ഞാലിക്കുട്ടി ലക്ഷ്യം വെയ്ക്കുന്നത് രണ്ട് കാര്യങ്ങളാണെന്നും നിഷാദ് പോസ്റ്റിൽ വ്യക്തമാക്കുന്നു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

 മലപ്പുറത്തുകാരെ കിട്ടില്ല

മലപ്പുറത്തുകാരെ കിട്ടില്ല

ഡാർവിന്റ്റെ പരിണാമ സിദ്ധാന്തത്തിന്റ്റെ,
ഏറ്റവും പുതിയ പതിപ്പ്...ബി ജെ പി യല്ല മുഖ്യ ശത്രു എന്ന് സാഹിബ് ഫത്വ ഇറക്കിയിട്ടുണ്ട്...അതൊക്കെ തൊണ്ട നനയാതെ വിഴുങ്ങാൻ,ഇനി മലപ്പുറത്തുകാരെ കിട്ടില്ല...നല്ല ചുറു ചുറുക്കും വിദ്യാഭ്യാസവുമുളള ചെറുപ്പക്കാരുണ്ട് ആ നാട്ടിൽ..ഇനി കാര്യങ്ങൾ അവർ തീരുമാനിക്കും...കോണീ ചവിട്ടി കയറിയാൽ സ്വർഗ്ഗത്തിലെത്തുമെന്നുളള ആ പഴയ മന്ത്രിച്ചോതലുകളൊന്നും ഇനി ക്ളച്ച് പിടിക്കില്ല എന്ന് സാരം..

 വട്ട പൂജ്യമാണ്

വട്ട പൂജ്യമാണ്

ഫാസിസം ഇല്ലാതാക്കി മോദിയെ താഴെയിറക്കാൻ ഡെൽഹിക്ക് പോയ കക്ഷിയാ...അല്ലെങ്കിൽ മാണ്ടാ,ഞമ്മളതൊരു
''ഇസ്സൂ'' ആക്കുന്നില്ല.. മൂപ്പർക്ക് എന്നും പേടി സ്വപ്നം ജലീലാണ്..ഒന്ന് ജലീലിന് വിദ്യാഭ്യാസമുണ്ട്..അത് കൊണ്ട് തന്നെ അതിന്റ്റേതായ ക്ളാസ്സുമുണ്ട്...ജലീൽ നന്നായി പ്രസംഗിക്കും...വിവരവുമുണ്ട്...ഈ രണ്ട് കാര്യങ്ങളിലും സാഹിബ് ജലീലിന്റ്റെ മുന്നിൽ ഒരു വലിയ വട്ട പൂജ്യമാണ്..

 എങ്ങനെ മറക്കും

എങ്ങനെ മറക്കും

പിന്നെ സാഹിബിനുളള വേറൊരു കാര്യമുണ്ട്...നല്ല കുശാഗ്രബുദ്ധി,(കുരുട്ട് ബുദ്ധിയെന്നും ലോകർ പറയുന്നുണ്ട്),കുത്തിതിരിപ്പിനും മിടുക്ക്...എതിരാളികളോട് അടങ്ങാത്ത പക..കുറുക്കന്റ്റെ ബുദ്ധിയെന്നും പറയാം..(പുരികം കണ്ടാൽ അങ്ങനെ പറയാമെന്ന് മുഖലക്ഷണം പറയുന്നവർ പറയുന്നു) അതെന്തെങ്കിലുമാകട്ടെ...

ഒന്നൊന്നര ഓട്ടമായിരുന്നു

ഒന്നൊന്നര ഓട്ടമായിരുന്നു

പറഞ്ഞ് വന്നത്,കുഞ്ഞാപ്പയുടെ ജലീലിനോടുളള പകയേ പറ്റിയാണ്...എങ്ങനെ മുപ്പര് മറക്കും..2006 -ൽ കുറ്റിപുറത്ത് നിന്നും കുറ്റീം പറിച്ചുളള ഓട്ടം...അതൊരൊന്നൊന്നര ഓട്ടമായിരുന്നു...മലപ്പുറത്തിന്റ്റെ പച്ച മണ്ണ്,ചുവന്ന് തുടങ്ങിയത് അന്ന് മുതലാണ്..

 മുനിസിപ്പാലിറ്റിയിൽ വരെ മത്സരിക്കും

മുനിസിപ്പാലിറ്റിയിൽ വരെ മത്സരിക്കും

ജലീലിനെ തളക്കാൻ നോക്കുന്തോറും,പരാജയത്തിന്റ്റെ കൈപ്പ് നീര് രുചിക്കാനായിരുന്നു ലീഗ് കാർക്ക് യോഗം...ജലീൽ മന്ത്രിയായിരിക്കുന്ന നിയമസഭയിൽ എങ്ങനെ മനസ്സമാധാനത്തോടെ കുഞ്ഞാപ്പയിരിക്കും...അതിനെയാണ് കാവ്യനീതി എന്ന് പറയുന്നത്...സാഹിബ് തിരിച്ച് കേരളം പിടിക്കാൻ എത്തിയിട്ടുണ്ട്..വേണ്ടി വന്നാൽ മൂപ്പര് മലപ്പുറം മുൻസിപ്പാലിറ്റിയിൽ വരെ മത്സരിച്ചേക്കും...

cmsvideo
  KK shailaja criticize congress protest in lockdown | Oneindia Malayalam
   അതാണ് കുഞ്ഞാപ്പ

  അതാണ് കുഞ്ഞാപ്പ

  പുലിക്കുട്ടി എന്നല്ലെ പാവം അണികള് വിളിക്കുന്നത്...എന്നാൽ പിന്നെ ജലീലിനെതിരെ മത്സരിക്ക്...അതല്ലേ ഹീറോയിസം...പറ്റില്ല അല്ലേ...ദാ അത്രയേയുളളൂ...
  ബി ജെ പി യോട് എന്നും മൃദു സമീപനമാണ് കുഞ്ഞാലിക്കുട്ടിക്ക്...അതിന് സ്വന്തം പാർട്ടിയേയും സമുദായത്തിനേയും വരെ ഒറ്റി കൊടുക്കാൻ ഒരു മടിയുമില്ല മൂപ്പർക്ക്...അതാണ് കുഞ്ഞാപ്പ...

   രണ്ട് കാര്യങ്ങൾ

  രണ്ട് കാര്യങ്ങൾ

  ഇങ്ങാേട്ടുളള വരവിൽ രണ്ട് കാര്യങ്ങളുണ്ട് സാഹിബിന്...ഒന്ന് ജലീൽ,രണ്ട് സ്വന്തം പാർട്ടിയിൽ,വ്യക്തമായ നേതൃനിരയിൽ എത്തിയ Dr മുനീർ...മുനീറിന്റ്റെ വളർച്ച കുറച്ചൊന്നുമല്ല,സാഹിബിനെ അസ്വസ്തനാക്കുന്നത്...അപ്രസക്തമാകാൻ പോകുന്ന തന്റ്റെ സ്ഥാനം...അത് ഉറപ്പിക്കുക എന്ത് വില കൊടുത്തും...അതിന് ആരെ വേണെമെങ്കിലും ഒറ്റി കൊടുക്കാൻ ഒരു മടിയുമില്ല സാഹിബിന്....ലീഗ് കാരെ കൊണ്ട് എന്ന് ധ്വജ പ്രണാമം എന്ന് വിളിപ്പിക്കുമെന്ന് മാത്രമേ ഇനി അറിയാനുളളൂ..

  English summary
  Jaleel is PK Kunjalikutty's night mare;MA Nishad Mocks
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion