സി എച്ചിന്‍റെ കുടുംബത്തിന്‍റെ പേര് പറഞ്ഞ് മുഖ്യമന്ത്രിയെ വെളുപ്പിക്കാമെന്ന് ജലീല്‍ കരുതേണ്ട; കെപിഎ മജീദ്

ഒന്നാമത്തെ കാര്യം അന്ന് ദുരിതാശ്വാസ നിധി തന്നെ ഇല്ല എന്നതാണ്. സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഞങ്ങളുടെ നേതാവ് സി.എച്ച് വിടപറയുന്നത്. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. മരിക്കുമ്പോൾ വീട് ജപ്തി ഭീഷണിയിലായിരുന്നു. പാർട്ടി നേതാക്കളും പ്രവർത്തകരും പണമടച്ചാണ് ആ ജപ്തി ഒഴിവാക്കിയത്. സി.എച്ചിന്റെ ഭാര്യക്ക് പെൻഷൻ കൊടുത്ത കണക്കാണ് പിന്നെ പറയുന്നത്. അത് ആരുടെയും ഔദാര്യമല്ല. രാജ്യത്തെ ഏത് എം.എൽ.എ മരിച്ചാലും ഭാര്യക്ക് കിട്ടുന്ന അവകാശമാണ്. സർക്കാർ ആകെ ചെയ്തത് മുനീറിന് പഠിക്കാൻ 100 രൂപ സ്‌റ്റൈപ്പന്റ് കൊടുത്തു എന്നത് മാത്രമാണ്. പഠിക്കാനുള്ള ഫീസായിരുന്നില്ല അത്. പോക്കറ്റ് മണി മാത്രമായിരുന്നു. മുൻ എം.എൽ.എയുടെ ചികിത്സാ സഹായമാണ് മറ്റൊരു പരാതിയായി ഉന്നയിക്കുന്നത്. അതിനും നിയമപരമായി വകുപ്പുണ്ട്.
ഇവിടെ പ്രശ്‌നം പാവപ്പെട്ട ജനങ്ങൾക്കു വേണ്ടിയെന്നു പറഞ്ഞ് ജനപ്രതിനിധികളിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും സാധാരണക്കാരിൽനിന്നും പിരിച്ച പണം വകമാറ്റി ചെലവഴിച്ചു എന്നതാണ്. ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ലാത്ത വ്യക്തിയുടെ കുടുംബത്തിനാണ് ദുരിതാശ്വാസ നിധിയിൽനിന്ന് 25 ലക്ഷം നൽകിയത്. എം.എൽ.എയുടെ മകന് ജോലിയും ഭാര്യയുടെ സ്വർണ്ണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പക്ക് എട്ടര ലക്ഷവും നൽകി. കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തിപെട്ട് മരിച്ച പോലീസ് ഓഫീസറുടെ ഭാര്യക്ക് സർക്കാർ ഉദ്യോഗവും 20 ലക്ഷവും നൽകി.
ഇവർക്കൊന്നും പണം കൊടുത്തതിന് ഇവിടെയാർക്കും ചൊറിച്ചിലില്ല. ദുരിതാശ്വാസ നിധിയിലെ പണം സ്വന്തം ഇഷ്ടപ്രകാരം ദുർവിനിയോഗം ചെയ്തു എന്നതാണ് കേസിനാധാരം. അവർക്കു വേണ്ടി എന്ന് പറഞ്ഞ് പിരിച്ച ശേഷം പണം കൊടുക്കാമായിരുന്നു. അതല്ല ചെയ്തത്. സാധാരണക്കാർ രോഗം കൊണ്ട് പ്രയാസപ്പെടുന്ന പാവങ്ങൾക്ക് കിട്ടുമെന്ന് കരുതി നൽകിയ തുകയാണ് വകമാറ്റിയത്. കുട്ടികൾ ചില്ലറ ശേഖരിച്ച കുടുക്ക പൊട്ടിച്ച പണവും അതിലുണ്ട്. ഒരു വിശ്വാസത്തിന്റെ പുറത്താണ് അവർ അതെല്ലാം നൽകിയത്. എന്നാൽ സർക്കാർ ചെയ്തത് വിശ്വാസ വഞ്ചനയാണ്.
ചെയ്തത് തെറ്റാണ്.ആ തെറ്റിന്റെ ഗൗരവം കുറച്ചുകാണിക്കാനാണ് ഒരു ലോജിക്കുമില്ലാത്ത ന്യായീകരണവുമായി വരുന്നത്.പാണ്ടൻ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കില്ല.
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്മാര്; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം












Click it and Unblock the Notifications