കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറുകാരെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്നു; ജെല്ലിക്കെട്ട് മോഡല്‍ പ്രക്ഷോഭത്തിന് ആഹ്വാനം

  • By Akshay
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറുകാരെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് തിങ്കളാഴ്ച മൂന്നാറില്‍ കടകളടച്ച് സമരത്തിന് ആഹ്വാനം ചെയ്തു. വിവിധ മത വ്യാപാര സംഘടനാ നേതാക്കളുടെ പേരിലാണ് സമര നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. കടകളടച്ച് സമരം ചെയ്യണമെന്നും മൂന്നാര്‍ ജനകീയ സമിതി ആഹ്വാനം ചെയ്തു.

തിങ്കളാഴ്ച വൈകിട്ട് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. മാധ്യമങ്ങള്‍ മൂന്നാരുകാരം കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്നു എന്നാണ് ആരോപണം. ജെല്ലിക്കെട്ട് മാതൃകയില്‍ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നാണ് സമരത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള നോട്ടീസില്‍ പറയുന്നത്. മൂന്നാറില്‍ കയ്യേറ്റം രൂക്ഷമാണെന്നും ഗുരുതരമായ പരിസ്ഥി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ലാന്‍ഡ് റവന്യു കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Munnar

മൂന്നാറില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭാ ഉപസമിതിയും സര്‍ക്കാരിന് നല്‍കിയിരുന്നു. മൂന്നാറിലെ എല്ലാ നിര്‍മ്മാണങ്ങളും പരിശോധിക്കുന്നതിനായി പരിസ്ഥിതി പരിപാലന വികസന അതോറിറ്റി രൂപീകരിക്കണമെന്നും മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പരിസ്ഥിതി പരിപാലന അതോറിറ്റി രൂപീകരിക്കുന്നതുവരെ കെട്ടിടങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നും ഉപസമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.

English summary
Jallikettu model strike in Munnar over encroachment allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X