ജമാഅത്തെ ഇസ്ലാമിയുടെ പുസ്തകങ്ങളില്‍ ദേശവിരുദ്ധ ആശയങ്ങള്‍? പരിശോധിക്കാന്‍ പ്രത്യേക സമിതി
ജമാഅത്ത ഇസ്ലാമിയുടെ പുസ്തകങ്ങളില്‍ ദേശവിരുദ്ധ പരാമര്‍ശമുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി.
തിരുവനന്തപുരം: ജമാഅത്ത ഇസ്ലാമിയുടെ പുസ്തകങ്ങളില്‍ ദേശവിരുദ്ധ പരാമര്‍ശമുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.
ഇന്റിലജന്‍സ് മേധാവി ബിഎസ് മുഹമ്മദ് യാസീന്‍, പിആര്‍ഡി ഡയറക്ടര്‍ ഡോ. കെ അമ്പാടി, മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് പരിശോധനയ്ക്കായി നിയമിച്ചിരിക്കുന്നത്.

ദേശവിരുദ്ധത പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഹിന്ദ് എന്ന സംഘടനയുടെ പുസ്തകങ്ങള്‍ നിരോധിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയാണ് പുസ്തകങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. 14 പുസ്തകങ്ങള്‍ പരിശോധിക്കും.
വര്‍ഗീയ രാഷ്ട്രീയ മിത്തും യാഥാര്‍ത്ഥ്യവും, ബുദ്ധന്‍ യേശു മുഹമ്മദ്, ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം, ഇന്ത്യയിലെ രാഷ്ട്രീയ സിദ്ധാന്തങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും തുടങ്ങിയ പുസ്തകങ്ങളിലാണ്.












Click it and Unblock the Notifications