Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജമാഅത്തെ ഇസ്‌ലാമിയെ കാട്ടി സിൽവർ ലൈൻ നടപ്പാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം'

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയെ കാട്ടി സിൽവർ ലൈൻ നടപ്പാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമാണെന്ന് ജമാഅത്തെ ഇസ്ലാമി നേതാവ് പി മുജീബുറഹ്മാൻ. ജമാഅത്തെ ഇസ്‌ലാമിയെ കൊടിയേരിയും പിണറായിയും എല്ലാ ദിവസവും തെറി പറയുന്നത് ജനങ്ങളുയർത്തുന്ന മൗലിക ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടാനാണ് എന്നും പി മുജീബുറഹ്മാൻ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.

പി മുജീബുറഹ്മാന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' സിൽവർ ലൈൻ നടപ്പാക്കുന്നതിനെതിരെ കേരളത്തിൽ ശക്തിപ്പെടുന്ന പ്രതിപക്ഷ- 'ഭരണപക്ഷ' സമരങ്ങളെയും അതിനെതിരിൽ കേരളമുയർത്തുന്ന ചോദ്യങ്ങളെയും ജനാധിപത്യപരമായി നേരിടുന്നതിനു പകരം ജമാഅത്തെ ഇസ്‌ലാമിയെ വെച്ച് ഇസ്‌ലാമോഫോബിയ വളർത്തി രക്ഷപ്പെടാനാണ് സി.പി.എം ശ്രമിക്കുന്നത്.

77

സിൽവർ ലൈനിൽ ഇനിയും ഔദ്യോഗികമായ നിലപാട് പറയുകയോ പ്രക്ഷോഭത്തിനിറങ്ങുകയോ ചെയ്തിട്ടില്ലാത്ത ജമാഅത്തെ ഇസ്‌ലാമിയെ
കൊടിയേരിയും പിണറായിയും എല്ലാ ദിവസവും തെറി പറയുന്നത്
ജനങ്ങളുയർത്തുന്ന മൗലിക ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടാനാണ്. പാർട്ടിക്കകത്തോ മുന്നണിക്കകത്തോ നിയമസഭക്കകത്തോ ചർച്ചക്ക് വെക്കാതെ, കൃത്യമായ സാധ്യതാ പഠനങ്ങൾ നടത്താതെ, സാമൂഹ്യ- പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാതെ, കോർപ്പറേറ്റ് വികസന ഭ്രാന്തിനുവേണ്ടി ശുദ്ധവർഗീയത കളിക്കുകയാണിപ്പോൾ സി.പി.എം ചെയ്യുന്നത്.

പോയതിനേക്കാൾ നല്ലതാണ് വരാനിരിക്കുന്നത്, വൈറലായി മഞ്ജു വാര്യരുടെ ഫോട്ടോയും ക്യാപ്ഷനും

സിൽവർ ലൈൻ പദ്ധതിയുടെ അപകടം മലയാളികൾക്ക് വ്യക്തമാക്കിക്കൊടുത്തത് ജമാഅത്തെ ഇസ്‌ലാമിയല്ല,മറിച്ച് പ്രതിപക്ഷ രാഷ്ട്രീ കക്ഷികളോടൊപ്പം ഇടതുവേദികളായ ശാസ്ത്രസാഹിത്യ പരിഷത്തും യുവകലാ സാഹിതിയുമാണ്. അതോ ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെയും യുവകലാസാഹിതിയുടെയും ശരീരത്തിലും ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മാവ് പ്രവേശിച്ചുവെന്നാണോ പിണറായി- കൊടിയേരി സഖാക്കൾ മനസ്സിലാക്കുന്നത്.

കോർപ്പറേറ്റു വികസന അജണ്ട നടപ്പാക്കാൻ സി.പി.എം കാണിക്കുന്ന ഈ വർഗീയ കോപ്രായങ്ങൾക്ക് മലയാളി വലിയ വില കൊടുക്കേണ്ടി വരും. സി.പി.എം ആവട്ടെ
ഇത്തരം വഴിവിട്ട രാഷ്ട്രീയത്തിലൂടെ സ്വന്തം സഖാക്കൾക്ക് സംഘ്പരിവാറിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കും''.

Recommended Video

cmsvideo
    സംസ്ഥാനത്ത് നൂറ് കടന്ന് ഒമിക്രോണ്‍, 44 പുതിയ കേസുകള്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+