ജമാഅത്ത്-ആർഎസ്എസ് ചർച്ച: ലീഗ്, കോണ്‍ഗ്രസ് നിലപാടില്‍ ആഹ്ളാദിക്കുന്നത് ആർഎസ്എസ്: എംവി ഗോവിന്ദന്‍
കേരളത്തിലെ കോൺഗ്രസ് ഘടകവും ലീഗും ഒരുപോലെ ചർച്ച നടത്തിയതിൽ കുഴപ്പമില്ലെന്ന് പറയുമ്പോൾ ഏറ്റവും കുടുതൽ ആഹ്‌ളാദിക്കുന്നത് ആർഎസ്‌എസായിരിക്കും.

കണ്ണൂർ: കോൺഗ്രസ് - ലീഗ് - വെൽഫെയർ പാർടി ത്രയത്തിന്റെ ഒത്താശയോടെയാണ് ജമാഅത്തെ ഇസ്ലാമി - ആർ എസ് എസ് ചർച്ച നടന്നതെന്ന സി പി എം ആരോപണം ശരിവെക്കുന്നതാണ് കോൺഗ്രസ്, ലീഗ് നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഡൽഹിയിൽ ഏതോ മുസ്ലീം സംഘടനകൾ ആർഎസ്‌എസുമായി ചർച്ച നടത്തിയതിന് ഞങ്ങൾക്ക് എന്തുകാര്യം എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം ചർച്ച നടത്തിയതിന് ഗുഡ്‌സർട്ടിഫിക്കറ്റ് നൽകലാണെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂനപക്ഷങ്ങളെ വംശഹത്യക്ക് വിധേയമാക്കണമെന്നും ഉന്മൂലനം ചെയ്യണമെന്നും പറയുന്ന സംഘടനയുമായി ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തുന്നതിൽ എന്ത് കുഴപ്പമാണുള്ളത് എന്നാണ് വിഡി സതിശൻ ചോദിക്കുന്നതിന്റെ അർഥം. കെ പി സി സിയുടെ മൃദു ഹിന്ദുത്വ സമീപനമാണ് ഇതിലുടെ ഒരിക്കൽകൂടി വ്യക്തമാകുന്നത്. ഭരണപരാജയങ്ങൾ മറച്ചുവെക്കാനുള്ള അനാവശ്യവിവാദം ആണിതെന്നാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറയുന്നത്. അതായത് ചർച്ച നടത്തിയതിൽ കുഴപ്പമില്ലെന്ന്.
കേരളത്തിലെ കൊൺഗ്രസ് ഘടകവും ലീഗും ഒരുപോലെ ചർച്ച നടത്തിയതിൽ കുഴപ്പമില്ലെന്ന് പറയുമ്പോൾ ഏറ്റവും കുടുതൽ ആഹ്‌ളാദിക്കുന്നത് ആർഎസ്‌എസായിരിക്കും. രാഷ്ട്രപിതാവിനെ വധിച്ച, ബാബ്‌റിമസ്‌ജിദ് തകർത്ത പ്രത്യയശാസ്‌ത്രം മുന്നോട്ടുവെച്ച സംഘടനക്ക് കേരളത്തിൽ രാഷ്ട്രീയ സാധുത നൽകുകയാണ് ഇരുവരും. ഇതിലെ അപകടം തിരിച്ചറിയാൻ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളോടുള്ള മോദി സർക്കാരിന്റെ ക്രൂരമായ അവഗണനക്കുള്ള ഒടുവിലത്തെ ഉദാഹരണമാണ് ഉയർന്ന പെൻഷൻ സംബന്ധിച്ച സുപ്രിം കോടതി വിധി നടപ്പിലാക്കുന്നതിൽ ബോധപൂർവം വരുത്തുന്ന കാലതാമസം. ആനുപാതിക പെൻഷനുള്ള ഓപ്‌ഷൻ നൽകാൻ സുപ്രിം കോടതി നാലുമാസം അനുവദിച്ചിട്ടും പത്ത് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഇപിഎഫ്‌ഒ ഉത്തരവിറക്കിയത്. ഇറക്കിയ ഉത്തരവാകട്ടെ സർവത്ര ആശയകുഴപ്പം സൃഷ്ടിക്കുന്നതും. ഇക്കാര്യത്തിൽ തൊഴിലാളികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ ഇനിയെങ്കിലും കേന്ദ്ര സർക്കാർ മുന്നോട്ടുവരണമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
അതേസമയം, ജനവിരുദ്ധ നിലപാടെടുത്ത് ജനോപകാര പദ്ധതികൾക്ക് തുരങ്കംവയ്‌ക്കാൻ ശ്രമിച്ചാൽ അതിനുമുന്നിൽ സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ജനം ആഗ്രഹിക്കുന്ന നടപടികൾ സർക്കാർ സ്വീകരിക്കുമ്പോൾ ചില പ്രത്യേക മാനസികാവസ്ഥയുള്ളവർക്ക് പൊരുത്തപ്പെടാനാകുന്നില്ല. അവർ ആഗ്രഹിക്കുന്നത് ഇത്തരം കാര്യങ്ങൾ കേരളത്തിൽ നടക്കരുതെന്നാണ്. ജനവിരുദ്ധ ശക്തികളുടെ ജൽപ്പനംകണ്ട് നയസമീപനങ്ങളിൽ മാറ്റം വരുത്തുകയല്ല, കൂടുതൽ ജനോപകാര നടപടികളുമായി മുന്നോട്ടുപോകുകയാണ് കഴിഞ്ഞ സർക്കാരും ചെയ്‌തത്. അതു മറച്ചുവയ്‌ക്കാനും മറ്റൊരു ചിത്രം സൃഷ്ടിക്കാനും അന്നും വലിയ തോതിൽ ശ്രമം നടന്നു. എന്നാൽ, നേരനുഭവമുള്ള ജനങ്ങൾക്കു മുന്നിൽ അത് ചെലവായില്ല. സർക്കാർ നിലപാടിനെ ജനം അംഗീകരിച്ചതിനാലാണ് ചരിത്രത്തിലാദ്യമായി എൽ ഡി എഫ് തുടർഭരണമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്തെല്ലാം തടസ്സമുണ്ടായാലും ജനക്ഷേമ വികസന നടപടികളുമായി സർക്കാർ മുന്നോട്ടുപോകും. എന്നാൽ, നാടിന്റെ വികസനത്തിന് എതിരായ ശക്തികൾക്ക് ഇത് വല്ലാത്ത രോഷമുണ്ടാക്കുന്നുണ്ട്. അതിനാൽ, അവർ രീതി കടുപ്പിക്കുന്ന നിലയുണ്ട്. ഇതൊന്നും നാടിന്റെ നല്ല ഭാവി കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുകൂടാ എന്ന നിർബന്ധം സർക്കാരിനുണ്ട്. ജനം ആഗ്രഹിക്കുന്ന രീതിയിൽതന്നെ സർക്കാർ മുന്നോട്ടുപോകും. അതിദരിദ്രരുടെ പട്ടികയുണ്ടാക്കി, അവരിൽ മുൻഗണനാ റേഷൻ കാർഡില്ലാത്തവർക്ക് നൽകുകയാണിവിടെ. ഇവരൊന്നും ചില പ്രത്യേക മനസ്ഥിതിക്കാരുടെ കണ്ണിൽ പ്രധാനികളല്ല. എന്നാൽ, ഈ പാവപ്പെട്ടവരെയാണ് സർക്കാർ പ്രധാനികളായി കാണുന്നത്. അതിന്റെ ഭാഗമായ നടപടികളും നയസമീപനങ്ങളും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications