കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവദാസന്‍ നായര്‍ അശ്ലീലച്ചുവയോടെ സ്പര്‍ശിച്ചു: ജമീല പ്രകാശം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഭരണപക്ഷ എംഎല്‍എ കെ ശിവദാസന്‍നായരെ കടിച്ചത് വെറുതേയല്ലെന്ന് ജമീല പ്രകാശം എംഎല്‍എ. അശ്ലീലച്ചുവയോടെയാണ് ശിവാദന്‍ നായര്‍ തന്നെ സ്പര്‍ശിച്ചതെന്ന് ജമീല പ്രകാശം ആരോപിച്ചു. ഈ വിഷയത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

സ്ത്രീയെന്ന നിലയില്‍ അപമാനിക്കപ്പെട്ടപ്പോഴാണ് താന്‍ പ്രതികരിച്ചതെന്ന് ജമീല പ്രകാശം വ്യക്തമാക്കി. ശിവദാസന്‍ നായര്‍ക്ക് ജമീല പ്രകാശം കൊടുത്തത് കുറഞ്ഞുപോയെന്നാണ് ഇഎസ് ബിജിമോള്‍ പ്രതികരിച്ചത്. കരണത്ത് ചുട്ട അടികൊടുക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് ബിജിമോള്‍ പറഞ്ഞു.

Jameela Prakasham

ശരീരത്തിന്റെ പിന്നിലും അരക്കെട്ടിലും ശിവദാസന്‍ നായരുടെ കൈയ്യും കാലും അശ്ലീലച്ചുവയോടെ പതിഞ്ഞപ്പോള്‍ ഏതൊരു സ്ത്രീയും ചെയ്യുന്നതേ താനും ചെയ്തുള്ളൂ. അപ്പോള്‍ കടിക്കാന്‍ മാത്രമേ പറ്റിയുള്ളു. കടിച്ചതില്‍ അഭിമാനമേ ഉള്ളൂ എന്നും ജമീല പ്രകാശം പറഞ്ഞു.

ജമീല പ്രകാശം കടിച്ചു എന്ന് പറഞ്ഞ് ശിവദാസന്‍ നായര്‍ പിന്നീട് പത്രസമ്മേളനം വിളിച്ചിരുന്നു. കടികൊണ്ട വലത് തോളും കാണിച്ചു. പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ മുന്നില്‍ വച്ചാണ് തന്നോട് ശിവദാസന്‍ നായര്‍ മോശമായി പെരുമാറിയതെന്ന് ജമീല ആരോപിച്ചു. ഡൊമനിക് പ്രസന്റേഷന്‍ അടക്കമുളള എംഎല്‍എമാര്‍ ഭര്‍ത്താവിന്റെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും അവര്‍ പറഞ്ഞു. ഇത് സംബന്ധിച്ചും സ്പീക്കര്‍ക്ക് പരാധി നല്‍കിയിട്ടുണ്ട്.

English summary
Jamela Prakasham explains why she bit Sivadasan Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X