Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭയിലെ 'ദുശ്ശാസനന്‍'... തെളിവുകളുമായി ജമീല പ്രകാശം

തിരുവനന്തപുരം: നിയമസഭയില്‍ തങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളുടെ തെളിവുകളുമായി എല്‍ഡിഎഫിലെ വനിത എംഎല്‍എമാര്‍. ജമീല പ്രകാശം എംഎല്‍എ വ്യക്തമായ ചിത്രങ്ങള്‍ സഹിതമാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ആക്രോശിച്ച് നീങ്ങിയ ജമീല പ്രകാശത്തേയും ബിജിമോളേയും തടഞ്ഞു എന്നായിരുന്നു ശിവദാസന്‍ നായര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജമീല പ്രകാശം പുറത്ത് വിട്ട ചിത്രങ്ങള്‍ ഈ വാദത്തെ പൂര്‍ണമായും നിഷേധിക്കുന്നുണ്ട്.

Jameela Sabha

ഒരു പത്ര ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രങ്ങളാണ് ജമീല പുറത്ത് വിട്ടിരിക്കുന്നത്. ദൂരെ നിന്ന് ശിവദാസന്‍ നായര്‍ ജമീലക്കും ബിജിമോള്‍ക്കും അടുത്തെത്തുന്നതും ഉപദ്രവിക്കുന്നതും ചിത്രത്തിലുണ്ട്.

Jameela Sabha1

മുഖ്യമന്ത്രിയുടെ കണ്‍മുന്നില്‍ വച്ചാണ് എല്ലാ അതിക്രമങ്ങളും നടന്നതെന്ന് ജമീല പ്രകാശം ആരോപിച്ചു. ഇതിന് തെളിവായി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഒരു സ്ത്രീയും ഇത്തരത്തിലുള്ള കാര്യങ്ങള്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കില്ലെന്നും അസത്യപ്രചാരണം നടക്കുന്നതുകൊണ്ടും സത്യം പുറത്തുകൊണ്ടുവരാനും ആണ് ഇപ്പോള്‍ ഇതെല്ലാം പുറത്ത് വിടുന്നതെന്നും ജമീല് പ്രകാശം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് വനിത എംഎല്‍എമാര്‍ പത്രസമ്മേളനം നടത്തിയത്. കഴിഞ്ഞ ദിവസം വിഎസ് സഭയില്‍ നടത്തിയ പ്രസംഗം ആവര്‍ത്തിച്ചു. മുഖ്യമന്ത്രിക്കെതിരെ വിഎസ് ആഞ്ഞടിച്ചു. വനിത എംഎല്‍എമാര്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ നിയമത്തിന്റെ ഏതറ്റം വരേയും പോകുമെന്നും വിഎസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+