രോഗം ഭേദമായി ബന്ധുക്കൾ വന്നില്ല; ബന്ധുക്കളെ കാത്ത് കാസര്‍കോട് സ്വദേശി ജമീല
കാസര്‍കോട്: മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് 25 വര്‍ഷം മുമ്പ് കോഴിക്കോട് ഗവ. മെന്റല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച കാസര്‍കോട് സ്വദേശിനി രോഗം ഭേദമായി പത്ത് വര്‍ഷത്തോളമായി ബന്ധുക്കളെ കാത്തുകിടക്കുകയാണ്. ജമീല എന്ന 46കാരിയാണ് ബന്ധുക്കളേയും കാത്തുനില്‍ക്കുന്നത്. 1992ലാണ് മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജമീലയെ ബന്ധുക്കള്‍ ആസ്പത്രിയില്‍ എത്തിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സക്കിടയില്‍ ജമീലയുടെ അസുഖം ഭേദമായി.
എന്നാല്‍ ബന്ധുക്കളെത്താത്തതിനാല്‍ ഇവിടെ തന്നെ കഴിയുകയാണ്. ഉപ്പയുടെ പേര് മൊയ്തീനെന്നും ഉമ്മയുടെ പേര് പാത്തുമ്മയെന്നും പറയുന്നുണ്ടെങ്കിലും സ്ഥലം സംബന്ധിച്ച് കൃത്യമായി ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല. നാല് വര്‍ഷം മുമ്പ് ഇവിടെ അന്വേഷിച്ചെത്തിയ യുവതി ജമീലയുടെ മകളാണെന്ന് പറഞ്ഞിരുന്നു. സറീന എന്നാണ് പേരെന്നും പറഞ്ഞിരുന്നു. വിദ്യാനഗര്‍ ആയിശ ക്വാട്ടേഴ്സിലാണ് താമസമെന്നും ഉമ്മയെ കൊണ്ടുപോകാന്‍ വീണ്ടും വരുമെന്നും പറഞ്ഞായിരുന്നു ഇവിടം വിട്ടത്

. എന്നാല്‍ കോഴിക്കോട്ടെ മാനസികാരോഗ്യ ആസ്പത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസ് അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരു വിലാസം കണ്ടെത്താനായില്ല. ബന്ധുക്കളോ വളണ്ടിയര്‍ ഓര്ഗനൈസേഷന് പ്രവര്‍ത്തകരോ ഏറ്റെടുക്കുന്നതും കാത്തുനില്‍ക്കുകയാണ് ആസ്പത്രി അധികൃതര്‍. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വിദ്യാനഗര്‍ പൊലീസിലോ 9061480601 (ശിവന്) എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications