കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗം ഭേദമായി ബന്ധുക്കൾ വന്നില്ല; ബന്ധുക്കളെ കാത്ത് കാസര്‍കോട് സ്വദേശി ജമീല

Google Oneindia Malayalam News

കാസര്‍കോട്: മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് 25 വര്‍ഷം മുമ്പ് കോഴിക്കോട് ഗവ. മെന്റല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച കാസര്‍കോട് സ്വദേശിനി രോഗം ഭേദമായി പത്ത് വര്‍ഷത്തോളമായി ബന്ധുക്കളെ കാത്തുകിടക്കുകയാണ്. ജമീല എന്ന 46കാരിയാണ് ബന്ധുക്കളേയും കാത്തുനില്‍ക്കുന്നത്. 1992ലാണ് മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജമീലയെ ബന്ധുക്കള്‍ ആസ്പത്രിയില്‍ എത്തിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സക്കിടയില്‍ ജമീലയുടെ അസുഖം ഭേദമായി.

സൗദി ലോകത്തെ ഞെട്ടിക്കുന്നു; പുതിയ വാതക ശേഖരമുണ്ടെന്ന് വെളിപ്പെടുത്തല്‍!! അമേരിക്ക നിഷ്പ്രഭമാകുംസൗദി ലോകത്തെ ഞെട്ടിക്കുന്നു; പുതിയ വാതക ശേഖരമുണ്ടെന്ന് വെളിപ്പെടുത്തല്‍!! അമേരിക്ക നിഷ്പ്രഭമാകും

എന്നാല്‍ ബന്ധുക്കളെത്താത്തതിനാല്‍ ഇവിടെ തന്നെ കഴിയുകയാണ്. ഉപ്പയുടെ പേര് മൊയ്തീനെന്നും ഉമ്മയുടെ പേര് പാത്തുമ്മയെന്നും പറയുന്നുണ്ടെങ്കിലും സ്ഥലം സംബന്ധിച്ച് കൃത്യമായി ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല. നാല് വര്‍ഷം മുമ്പ് ഇവിടെ അന്വേഷിച്ചെത്തിയ യുവതി ജമീലയുടെ മകളാണെന്ന് പറഞ്ഞിരുന്നു. സറീന എന്നാണ് പേരെന്നും പറഞ്ഞിരുന്നു. വിദ്യാനഗര്‍ ആയിശ ക്വാട്ടേഴ്‌സിലാണ് താമസമെന്നും ഉമ്മയെ കൊണ്ടുപോകാന്‍ വീണ്ടും വരുമെന്നും പറഞ്ഞായിരുന്നു ഇവിടം വിട്ടത്

 minor-gir

. എന്നാല്‍ കോഴിക്കോട്ടെ മാനസികാരോഗ്യ ആസ്പത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസ് അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരു വിലാസം കണ്ടെത്താനായില്ല. ബന്ധുക്കളോ വളണ്ടിയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരോ ഏറ്റെടുക്കുന്നതും കാത്തുനില്‍ക്കുകയാണ് ആസ്പത്രി അധികൃതര്‍. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വിദ്യാനഗര്‍ പൊലീസിലോ 9061480601 (ശിവന്‍) എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു: കുറ്റവാളി അറസ്റ്റിൽ, സംഭവം കോളേജിന് പുറത്തുവച്ച്!എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു: കുറ്റവാളി അറസ്റ്റിൽ, സംഭവം കോളേജിന് പുറത്തുവച്ച്!

English summary
jameela waiting for her relatives after recovering from mental disorder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X