Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍, പാലക്കാട് മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം റദ്ദാക്കി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശന നടപടികളില്‍ പ്രതിഷേധിച്ച് ഒരു വശത്ത് യുഡിഎഫ് പ്രതിഷേധം നടത്തുമ്പോള്‍ മറുവശത്ത് കടുത്ത നടപടിയുമായി ജയിംസ് കമ്മറ്റി. പ്രവേശനത്തില്‍ വ്യാപക ക്രമേക്കേടു കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശന നടപടികള്‍ റദ്ദാക്കി.

ഇവിടങ്ങളില്‍ എല്ലാ പ്രവേശന നടപടികളും നിര്‍ത്തിവെക്കാന്‍ പ്രവേശനപരീക്ഷാ കമ്മീഷണറോട് ജെയിംസ് കമ്മിറ്റി നിര്‍ദേശിച്ചു. രണ്ടു കോളജുകളും സര്‍ക്കാരുമായി കരാര്‍ ഒപ്പിടാതെ സ്വന്തം നിലയ്ക്കായിരുന്നു പ്രവേശനം നടത്തിയിരുന്നത്. ഹൈക്കോടതി അനുമതിയോടെ 10 ലക്ഷം രൂപ ഫീസ് വാങ്ങാനായിരുന്നു അനുമതി.

trivandrum

എന്നാല്‍ ഈ കോളേജുകളില്‍ കോടിക്കണക്കിന് രൂപ ഓരോ വിദ്യാര്‍ഥിയില്‍ നിന്നും കോഴയായി ഈടാക്കാറുണ്ടെന്ന് മാധ്യമങ്ങള്‍ തെളിവു സഹിതം പുറത്തുവിട്ടിരുന്നു. സര്‍ക്കാരുമായി ധാരണയുണ്ടാക്കാതെ വിദ്യാര്‍ഥികളെ സ്വന്തം നിലയില്‍ പ്രവേശിപ്പിക്കുകയും ഇതുവഴി വന്‍ വിദ്യാഭ്യാസ കച്ചവടം നടത്തുകയും ചെയ്തുവരികയായിരുന്നു ഈ കോളേജുകള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ കോളേജുകള്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+