ജയിംസ് മാത്യു എം.എല്‍.എക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കണ്ണൂര്‍:തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്കൂളിലെ പ്രധാന അധ്യാപകന് ഇ.പി ശശിധരന് ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡിലായ ജയിംസ് മാത്യു എം.എല്‍.എക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി എം.വി ഷാജിക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
ടാഗോര്‍ വിദ്യാനികേതന്‍ സ്കൂള്‍ പ്രധാനാധ്യാപകന് ഇ.പി ശശിധരനെ ഇക്കഴിഞ്ഞ 2014 ഡിസംബര്‍ 15 നാണ് കാസര്‍കോട്ടെ ലോഡ്ജില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെ ത്തിയത്. തന്റെ മരണത്തിന് കാരണം സഹ അധ്യാപകന് ഷാജിയും ജയിംസ് മാത്യു എം.എല്‍.എയുമാണെന്ന് ശശിധരന് കുറിപ്പ് എഴുതി വെച്ചിരുന്നു.

ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ഷാജിയെ ഒന്നാം പ്രതിയാക്കിയും ജയിംസ് മാത്യു എം.എല്‍.യെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്കൂള്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ജയിംസ് മാത്യു എം.എല്‍.എയും സഹഅധ്യാപകന്‍ ഷാജിയും ഫോണിലും മറ്റും ഭീഷണിപ്പെടുത്തിയെന്ന പ്രധാനാധ്യാപകന്റെ ആത്മഹത്യാ കുറിപ്പില്‍ വെളിപ്പെടുത്തിരിരുന്നു.
തെറ്റിദ്ധാരണയുടെ പുറത്താണ് ആത്മഹത്യക്കുറിപ്പില്‍ അധ്യാപകന് തന്റെ പേര് പരാമര്‍ശിച്ചതെന്ന് എം.എല്‍.എ മൊഴി നല്‍കിയിരുന്നു. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുമ്പില്‍ ഹാജരായ ജയിംസ്മാത്യു ഇപ്പോള്‍ കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications