കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിംസ് മാത്യു എം.എല്‍.എക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

  • By Aiswarya
Google Oneindia Malayalam News

കണ്ണൂര്‍:തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഇ.പി ശശിധരന്‍ ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡിലായ ജയിംസ് മാത്യു എം.എല്‍.എക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി എം.വി ഷാജിക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇ.പി ശശിധരനെ ഇക്കഴിഞ്ഞ 2014 ഡിസംബര്‍ 15 നാണ് കാസര്‍കോട്ടെ ലോഡ്ജില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെ ത്തിയത്. തന്റെ മരണത്തിന് കാരണം സഹ അധ്യാപകന്‍ ഷാജിയും ജയിംസ് മാത്യു എം.എല്‍.എയുമാണെന്ന് ശശിധരന്‍ കുറിപ്പ് എഴുതി വെച്ചിരുന്നു.

ames-mathew.jpg -Properties

ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ഷാജിയെ ഒന്നാം പ്രതിയാക്കിയും ജയിംസ് മാത്യു എം.എല്‍.യെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്‌കൂള്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ജയിംസ് മാത്യു എം.എല്‍.എയും സഹഅധ്യാപകന്‍ ഷാജിയും ഫോണിലും മറ്റും ഭീഷണിപ്പെടുത്തിയെന്ന പ്രധാനാധ്യാപകന്റെ ആത്മഹത്യാ കുറിപ്പില്‍ വെളിപ്പെടുത്തിരിരുന്നു.
തെറ്റിദ്ധാരണയുടെ പുറത്താണ് ആത്മഹത്യക്കുറിപ്പില്‍ അധ്യാപകന്‍ തന്റെ പേര് പരാമര്‍ശിച്ചതെന്ന് എം.എല്‍.എ മൊഴി നല്‍കിയിരുന്നു. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുമ്പില്‍ ഹാജരായ ജയിംസ്മാത്യു ഇപ്പോള്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്.

English summary
Kerala High Court gave bail to CPM MLA James Mathew, the second accused also got bail related to the suicide of a higher secondary school headmaster at Taliparamba in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X