മൂന്നാറില്‍ പിടിയിലായത് തീവ്രവാദിയല്ല; കേരളത്തിന് നാണക്കേട്
മൂന്നാര്‍: ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്ന് പേരില്‍ അറസ്റ്റിലായ വ്യക്തിക്ക് തീവ്രവാദ ബന്ധമില്ലെന്ന് തൈളിഞ്ഞു. ബിഹാര്‍ സ്വദേശി ജമീല്‍ അക്തറിനെയാണ് കഴിഞ്ഞ ദിവസം മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് വഖാസ് അഹമ്മദിന്റെ പ്രധാന സഹായിയായിരുന്നു എന്നാണ് പോലീസ് ജമീല്‍ അക്തറിനെ കുറിച്ച് പറഞ്ഞിരുന്നത്. ജമീലിന്റെ അറസ്റ്റ് ദേശീയ മാധ്യമങ്ങളില്‍ പോലും വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

ചോദ്യം ചെയ്യലിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സിയാണ് ജമീല്‍ അക്തറിന് തീവ്രവാദികളുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയത്. ആറ് മണിക്കൂര്‍ ആണ് എന്‍എഐ ഇയാള ചോദ്യം ചെയ്തത്. വഖാസ് അഹമ്മദിനെ കൂടാതെ തെഹ്സീന്‍ അക്തറര് എന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവും കേരളത്തിലെത്തിയപ്പോള്‍ സഹായം നല്‍കിയത് ജമീല്‍ ആയിരുന്നുവെന്നായിരുന്നു കേരള പോലീസിന്റെ കണ്ടെത്തല്‍.
രണ്ടര വര്‍ഷത്തോളം ജമീല്‍ മൂന്നാറില്‍ ഉണ്ടായിരുന്നു. ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. പിന്നീട് സ്വന്തമായി ഒരു ചായക്കട തുടങ്ങുകയും ചെയ്തു. വഖാസ് അഹമ്മദും തെഹസീന്‍ അക്തറും അറസ്റ്റിലായതിന് ശേഷം ജമീലിനെ കാണാനില്ലായിരുന്നു.
എന്തായാലും ജമാലിന്റെ കാര്യത്തില്‍ എന്‍ഐഎ ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ കേരള പോലീസിന് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഒരു തെറ്റും ചെയ്യാത്ത ഒരാളെ തീവ്രവാദിയെന്ന പേരില്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചതിനെതിരെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications