കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറില്‍ പിടിയിലായത് തീവ്രവാദിയല്ല; കേരളത്തിന് നാണക്കേട്

  • By Soorya Chandran
Google Oneindia Malayalam News

മൂന്നാര്‍: ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്ന് പേരില്‍ അറസ്റ്റിലായ വ്യക്തിക്ക് തീവ്രവാദ ബന്ധമില്ലെന്ന് തൈളിഞ്ഞു. ബിഹാര്‍ സ്വദേശി ജമീല്‍ അക്തറിനെയാണ് കഴിഞ്ഞ ദിവസം മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് വഖാസ് അഹമ്മദിന്റെ പ്രധാന സഹായിയായിരുന്നു എന്നാണ് പോലീസ് ജമീല്‍ അക്തറിനെ കുറിച്ച് പറഞ്ഞിരുന്നത്. ജമീലിന്റെ അറസ്റ്റ് ദേശീയ മാധ്യമങ്ങളില്‍ പോലും വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

Indian Mujahideen

ചോദ്യം ചെയ്യലിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സിയാണ് ജമീല്‍ അക്തറിന് തീവ്രവാദികളുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയത്. ആറ് മണിക്കൂര്‍ ആണ് എന്‍എഐ ഇയാള ചോദ്യം ചെയ്തത്. വഖാസ് അഹമ്മദിനെ കൂടാതെ തെഹ്‌സീന്‍ അക്തറര്‍ എന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവും കേരളത്തിലെത്തിയപ്പോള്‍ സഹായം നല്‍കിയത് ജമീല്‍ ആയിരുന്നുവെന്നായിരുന്നു കേരള പോലീസിന്റെ കണ്ടെത്തല്‍.

രണ്ടര വര്‍ഷത്തോളം ജമീല്‍ മൂന്നാറില്‍ ഉണ്ടായിരുന്നു. ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. പിന്നീട് സ്വന്തമായി ഒരു ചായക്കട തുടങ്ങുകയും ചെയ്തു. വഖാസ് അഹമ്മദും തെഹസീന്‍ അക്തറും അറസ്റ്റിലായതിന് ശേഷം ജമീലിനെ കാണാനില്ലായിരുന്നു.

എന്തായാലും ജമാലിന്റെ കാര്യത്തില്‍ എന്‍ഐഎ ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ കേരള പോലീസിന് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഒരു തെറ്റും ചെയ്യാത്ത ഒരാളെ തീവ്രവാദിയെന്ന പേരില്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചതിനെതിരെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.

English summary
Jameel Aktar (Jameel Safikul, 22), who was arrested on Friday on charges of accommodating Indian Mujahideen (IM) operatives, has no direct contacts with the terror group, National Investigation Agency (NIA) said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X