ഹിന്ദുക്കൾ ഒന്നിച്ച് നിൽക്കണം.. മുസ്ലീം രാഷ്ട്രമുണ്ടാക്കാൻ സമ്മതിക്കരുത്.. ബിജെപി വേദിയിൽ ജാമിദ!!

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: ഹാദിയ കേസോട് കൂടിയ ജാമിദ ടീച്ചറുടെ പേര് ചര്‍ച്ചകളിലേക്ക് കടന്ന് വരുന്നത്. ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ജാമിദ ടീച്ചര്‍ സന്ദര്‍ശിച്ചതിനെതിരെ ഷെഫിന്‍ ജഹാന്‍ രംഗത്ത് വന്നിരുന്നു. ഹാദിയയെ ഘര്‍വാപ്പസി നടത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. പിന്നീട് ജുമുഅ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയതിലൂടെയും ജാമിദ വാര്‍ത്തകളിലിടം നേടി. ഇതിന്റെ പേരില്‍ വധഭീഷണികളടക്കം ജാമിദയ്ക്ക് നേരെയുണ്ടായി.

പുഴുവുള്ള ഭക്ഷണം കഴിപ്പിക്കും.. കുത്തുവാക്കും തല്ലും! കോൺവെന്റിലെ പെൺകുട്ടികൾ രാത്രി തെരുവിലേക്ക്!

ജാമിദ ടീച്ചര്‍ സംഘപരിവാര്‍ വേദികളിലെ സ്ഥിരം സാന്നിധ്യമായി മാറുകയാണ് അടുത്തിടെ. മാത്രമല്ല സംഘപരിവാറിന് വേണ്ടി വാദങ്ങള്‍ മുന്നോട്ട് വെയ്ക്കുകയും ചെയ്യുന്നുണ്ട്. കണ്ണൂരില്‍ ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ജാമിദ ടീച്ചര്‍ സംസാരിച്ചത് ഹൈന്ദവത നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയുണ്ട് എന്നാണ്.

ഹൈന്ദവത നിലനിൽക്കണം

ഹൈന്ദവത നിലനിൽക്കണം

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ അനുസ്മരണ പരിപാടിയിലാണ് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ ജാമിദ പങ്കെടുത്ത് സംസാരിച്ചത്. ഇന്ത്യയില്‍ ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വം ഉണ്ടാവൂ എന്ന് ജാമിദ പ്രസംഗിച്ചു. മതഭേദമില്ലാതെ ആര്‍ക്കും പ്രസംഗിക്കാവുന്ന സംഘടനകളാണ് ബിജെപിയും ആര്‍എസ്എസും എന്നും ജാമിദ ടീച്ചര്‍ പറഞ്ഞു.

ഹിന്ദുക്കൾ ഒന്നിച്ച് നിൽക്കണം

ഹിന്ദുക്കൾ ഒന്നിച്ച് നിൽക്കണം

ഇസ്ലാം രാഷ്ട്രം ഉണ്ടാക്കാതിരിക്കാന്‍ രാജ്യത്തെ ഹിന്ദുക്കള്‍ ജാതിവ്യത്യാസമില്ലാതെ ഒരുമിച്ച് നില്‍ക്കണം. ഹാദിയയ്ക്ക് മാത്രമല്ല അച്ഛന്‍ അശോകനും മനുഷ്യാവകാശങ്ങളുണ്ടെന്നും ജാമിദ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചത് മുസ്ലീം സ്ത്രീകളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കിയത് കൊണ്ടാണ് എന്നും ജാമിദ ബിജെപി വേദിയിലെ പ്രസംഗത്തില്‍ വ്യക്തമാക്കി.

തന്നെ പിന്തുണച്ചില്ല

തന്നെ പിന്തുണച്ചില്ല

മുത്തലാഖ് ബില്ലിനെ അനുകൂലിച്ചതിനും ഇസ്ലാമിലെ അനീതികള്‍ക്കെതിരെ പ്രതികരിച്ചതിനും തനിക്കെതിരെ വധശ്രമം വരെയുണ്ടായി. എന്നിട്ടും ഇടതു പുരോഗമ സമൂഹം പിന്തുണച്ചില്ല. എന്നാല്‍ കുരീപ്പുഴയ്ക്ക് എല്ലാവരും പിന്തുണയുമായി എത്തി. വേദി നോക്കാതെ മതവികാരം വ്രണപ്പെടുത്തിയാണ് കുരീപ്പുഴ സംസാരിച്ചത്.

കുരീപ്പുഴയ്ക്ക് എതിരെ

കുരീപ്പുഴയ്ക്ക് എതിരെ

കുരീപ്പുഴയോട് സംഘാടകര്‍ വിയോജിപ്പ് അറിയിക്കുക മാത്രമാണ് ചെയ്തത്. കുരീപ്പുഴയ്ക്ക് അത് മറ്റൊരു വേദിയില്‍ പറയാമായിരുന്നു. എതിര്‍പക്ഷത്ത് മുസ്ലീം ഉണ്ടായിരുന്നുവെങ്കില്‍ കുരീപ്പുഴയ്ക്ക് പിന്തുണ ലഭിക്കില്ലായിരുന്നുവെന്നും ജാമിദ പറഞ്ഞു. തന്നെ കൊല്ലാന്‍ നോക്കിയത് മുസ്ലീം നാമധാരിയാണ്. അതുകൊണ്ട് പിന്തുണയും ലഭിച്ചില്ല.

സംഘപരിവാറാക്കുന്നു

സംഘപരിവാറാക്കുന്നു

മുസ്ലീംങ്ങള്‍ക്ക് വേണ്ടി മാത്രമാണ് മുസ്ലീം ലീഗും എസ്പിപിഐയും. അവര്‍ തന്നെ സംഘപരിവാര്‍ ആയി ചിത്രീകരിക്കുന്നു. സമൂഹത്തെ നവീകരിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. അത് തന്നെയാണ് ചേകന്നൂര്‍ മൗലവിക്കും ദീന്‍ദയാല്‍ ഉപാദ്ധ്യായയ്ക്കും സംഭവിച്ചതെന്നും ജാമിദ പറഞ്ഞു. ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ മരണം ദുരൂഹമാണെന്നും ജാമിദ കൂട്ടിച്ചേര്‍ത്തു.

English summary
Jamitha teacher in BJP function at Kannur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്