Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരിലെ പകുതിയോളം സ്ഥാനാർത്ഥികളും കോടീശ്വരന്മാർ: 873 ല്‍ സ്ത്രീകള്‍ 43 പേർ മാത്രം

ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെ 873 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഇതില്‍ 137 പേർ ദേശീയ പാർട്ടികളുടെ ഭാഗമായവരും 205 പേർ പ്രാദേശിക പാർട്ടികളിൽ നിന്നും 185 പേർ രജിസ്റ്റർ ചെയ്ത അംഗീകൃത പാർട്ടികളിൽ നിന്നുമാണ്. മൊത്തം 346 പേർ സ്വതന്ത്രരായും മത്സരിക്കുന്നുണ്ട്. എന്നാല്‍ ഈ സ്ഥാനാർത്ഥികളില്‍ 43 പേർ മാത്രമാണ് വനിതാ സ്ഥാനാർത്ഥികളെന്നാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), ജമ്മു കശ്മീർ ഇലക്ഷൻ വാച്ച് എന്നിവയുടെ വിശകലനങ്ങള്‍ കാണിക്കുന്നത്.

ക്രിമിനൽ കേസുകളുള്ള സ്ഥാനാർത്ഥികളുടെ എണ്ണം 2014-ൽ 6% ആയിരുന്നെങ്കില്‍ 2024-ൽ അത് 17% ആയി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 872 സ്ഥാനാർത്ഥികള്‍ സമർപ്പിച്ച സത്യവാങ്മൂലങ്ങള്‍ എ ഡി ആർ വിശകലനം ചെയ്തു. ബിയർവ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ സർജൻ അഹമ്മദ് വാഗേയുടെ സത്യവാങ്മൂലം, റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ ലഭ്യമല്ലാത്തതിനാൽ അദ്ദേഹവുമായി ബന്ധപ്പെട്ട പൂർണ്ണ വിവരങ്ങള്‍ ലഭ്യമല്ല.

jammu-poll

വിശകലനം ചെയ്ത 872 സ്ഥാനാർത്ഥികളിൽ 152 (17%) സ്ഥാനാർത്ഥികൾ തങ്ങൾക്കെതിരെ ക്രിമിനൽ കേസുകള്‍ ഉള്ളതായി സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 2014-ലെ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ, വിശകലനം ചെയ്ത 831 സ്ഥാനാർത്ഥികളിൽ 49 (6%) പേർ മാത്രമായിരുന്നു തങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസിനെക്കുറിച്ച് വ്യക്തമാക്കിയത്.

മൊത്തം 114 സ്ഥാനാർത്ഥികള്‍ (13%) ഗുരുതരമായ ക്രിമിനൽ കേസുകളില്‍ അകപ്പെട്ടവരാണ്. 2014-ലെ കണക്ക് 33 (4%) ആയിരുന്നു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിക്ക് (പി ഡി പി) ഗുരുതരമായ ക്രിമിനൽ കേസുകളുള്ള ഒമ്പത് സ്ഥാനാർത്ഥികളേയും ഭാരതീയ ജനതാ പാർട്ടിയും (ബി ജെ പി) കോൺഗ്രസും അഞ്ച് വീതം സ്ഥാനാർത്ഥികളേയും മത്സരിപ്പിക്കുന്നു. ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിക്ക് (ഡി പി എ പി) ഗുരുതരമായ ക്രിമിനൽ കേസുകളുള്ള മൂന്ന് സ്ഥാനാർത്ഥികളുണ്ട്, ബഹുജൻ സമാജ് പാർട്ടിക്ക് (ബി എസ് പി) ഇത്തരത്തിലുള്ള ഒരു സ്ഥാനാർത്ഥിയാണുള്ളത്.

410 സ്ഥാനാർത്ഥികൾ കോടീശ്വരന്മാരാണ് (ഒരു കോടിയിലധികം ആസ്തി). സ്ഥാനാർത്ഥികളുടെ ശരാശരി ആസ്തി 3.65 കോടി രൂപയാണ്.
പത്ത് വർഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ജമ്മു കശ്മീരിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. വോട്ടെണ്ണൽ 2024 ഒക്ടോബർ 8 ന് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+