മരുന്നിന് പോലും മരുന്നില്ലാതെ 'ജൻ ഔഷധി ഷോപ്പുകൾ'; 180 രൂപയുടെ മരുന്നിന് 13 രൂപ മാത്രം ...?!!!
ജന്‍ ഔഷധി ഷോപ്പുകളില്‍ മരുന്നുകള്‍ ജനറിക് പേരുകളില്‍ മാത്രമാണ് ലഭ്യമാകുന്നത്. എന്നാൽ ഡോക്ടര്‍മാര്‍ മരുന്ന് കുറിച്ച് നൽകുന്നതാകട്ടെ കമ്പനികളുടെ പേരിലും
കോഴിക്കോട്/ദില്ലി : പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ജനറിക് മരുന്നുകള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജന്‍ ഔഷധി പദ്ധതിക്ക് എന്ത് സംഭവിച്ചു. രാജ്യത്തിന്‌റെ വിവിധ ഭാഗങ്ങളിലായി ഒറ്റ ദിവസം 1000 ജന്‍ ഔഷധി ഔട്ട്‌ലെറ്റുകള്‍ വരെ തുടങ്ങാനായിരുന്നു ലക്ഷ്യം. വാഗ്ദാനങ്ങള്‍ക്കപ്പുറം പദ്ധതി എങ്ങും എത്തിയില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 60-70 ശതമാനം വിലക്കുറവില്‍ ജനറിക് മരുന്നുകള്‍ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം.

ആദ്യ ജന്‍ ഔഷധി മരുന്ന് ഷോപ്പ് ദില്ലിയിലാണ് തുറന്നത്. 2008ലാണ് ജന്‍ ഔഷധി പദ്ധതിക്ക് തുടക്കം കുറിച്ചത്. 178 ഔട്ട്‌ലെറ്റുകളായിരുന്നു ആദ്യ ഘട്ടത്തില്‍ തുറന്നത്. ഇതില്‍ 50 താഴെ ഷോപ്പുകള്‍ മാത്രമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. മരുന്ന് വിതരണ സംവിധാനത്തിലെ അപാകതയാണ് പദ്ധതി പ്രതീക്ഷിച്ച വിജയം കൈവരിക്കാതിക്കാനുള്ള കാരണം.

ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകള്‍ മാത്രം നിര്‍ദ്ദേശിക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. എന്നാല്‍ ഭൂരിഭാഗം ഡോക്ടര്‍മാരും ഈ നിര്‍ദ്ദേശം പാലിയ്ക്കുന്നില്ല. ജന്‍ ഔഷധി ഷോപ്പുകളില്‍ മരുന്നുകള്‍ ജനറിക് പേരുകളില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഡോക്ടര്‍മാര്‍ മരുന്ന് കമ്പനികളുടെ പേരില്‍ മരുന്ന് കുറിച്ച് നല്‍കുമ്പോള്‍ ആ മരുന്ന് ഇവിടെ ഇല്ലെന്നാണ് ജന്‍ ഔഷധി ഷോപ്പുകളിൽ നിന്ന് മറുപടി ലഭിയ്ക്കുക.

651 ഇനം മരുന്നുകളാണ് ജന്‍ ഔഷധി ഷോപ്പുകളില്‍ ലഭ്യമാകേണ്ടത്. എന്നാല്‍ ഇതില്‍ 300 മരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ മരുന്ന് ലഭ്യമാണെങ്കിലും ഡോക്ടര്‍ കമ്പനിയുടെ പേര് എഴുതുന്നതിനാല്‍ രോഗികള്‍ വലിയ വില നല്‍കി മരുന്ന് പുറമേ നിന്ന് വാങ്ങേണ്ട അവസ്ഥ.

കേരളത്തില്‍ ഒരു ഏജന്‍സിക്ക് മാത്രമാണ് മരുന്ന് വിതരണം ചെയ്യാനുള്ള ലൈസന്‍സ്. മരുന്നുകളുടെ കൂട്ടത്തില്‍ ഏറ്റവും വില കൂടിയതും, ആവശ്യക്കാര്‍ ഉള്ളതുമായ ക്യാന്‍സര്‍, വൃക്ക രോഗം എന്നിവയ്ക്കുള്ള മരുന്നുകള്‍ ജൻ ഔഷധി ഷോപ്പുകളിൽ ലഭ്യമല്ല.

കോഴിക്കോട് ജില്ലയില്‍ ഒരേ ഒരു ജന്‍ ഔഷധി ഷോപ്പാണ് ഉള്ളത് . അത് മുക്കം മണാശ്ശേരി കെഎംസിടി മെഡിക്കല്‍ കോളേജിലാണ്. ആശുപത്രിയുടെ രണ്ടാം നിലയില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത ഭാഗത്താണ് ഷോപ്പ് സ്ഥാപിച്ചിരിക്കുന്നത്. ഷോപ്പിന് മുകളില്‍ ജന്‍ഔഷധി ഐപി കൗണ്ടര്‍ എന്നാണ് എഴുതിയിരിക്കുന്നത്. അതിനാല്‍ അഡ്മിറ്റ് ചെയ്ത രോഗികള്‍ക്ക് മാത്രമേ മരുന്ന് ലഭിക്കൂ എന്നും രോഗികള്‍ തെറ്റിദ്ധരിക്കുന്നു.












Click it and Unblock the Notifications