കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ബാധിതൻ ജനശതാബ്ദിയിൽ യാത്ര ചെയ്തു: കൊച്ചിയിൽ ഇറക്കി ആശുപത്രിയിലാക്കി, സഹപ്രവർത്തകർക്ക് പരിശോധന

Google Oneindia Malayalam News

കൊച്ചി: കണ്ണൂരിൽ- തിരുവനന്തപുരം ജനശതാബ്ദ എക്സ്പ്രസിൽ കൊറോണ വൈറസ് പോസിറ്റീവായ ആൾ യാത്ര ചെയ്തു. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പായി കോഴിക്കോട് നിന്നാണ് ഇയാൾ ട്രെയിനിൽ കയറുന്നത്. ഫലം പോസിറ്റീവ് ആണെന്നറിഞ്ഞതോടെ റെയിൽവേ അധികൃതരെ വിവരമറിയിച്ച് രോഗബാധിതനെ കൊച്ചിയിൽ ഇറക്കുകയായിരുന്നു. റെയിൽവേയിലെ ആരോഗ്യ വിഭാഗമാണ് രോഗം ബാധിച്ച യാത്രക്കാരനെ കൊച്ചിയിലിറക്കി ആരോഗ്യവകുപ്പിന് കൈമാറിയത്. ഫലം വരുന്നതിന് മുമ്പ് ഇയാൾ നാട്ടിലേക്ക് പോകുകയായിരുന്നു.

'രമേശ് ചെന്നിത്തലക്ക് കോടിയേരി പഠിച്ച സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റ് വേണ്ട'; വിഡി സതീശന്‍'രമേശ് ചെന്നിത്തലക്ക് കോടിയേരി പഠിച്ച സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റ് വേണ്ട'; വിഡി സതീശന്‍

കുന്ദമംഗലത്ത് കെഎസ്ഇബിയുടെ കരാർ ജീവനക്കാരനായ കന്യാകുമാരി സ്വദേശിയായ യുവാവിനാണ് യാത്രാ മധ്യേ രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്നാണ് ചികിത്സ തേടുകയും സ്രവം പരിശോധനയ്ക്കായി നൽകുകയും ചെയ്തത്. ഗർഭിണിയായ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് ഇയാൾ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നത്. ട്രെയിൻ തൃശ്ശൂർ എത്തിയതോടെയാണ് ഇയാളുടെ ഫലം പോസിറ്റീവ് ആണെന്ന് അറിയുന്നത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയതോടെ രോഗിയായ യാത്രക്കാരനെ ഇറക്കി കളമശ്ശേരി മെഡിക്കൽ കൊളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam
corona-virus121

കൊറോണ വൈറസ് ബാധിതൻ യാത്ര ചെയ്തതോടെ ഇയാൾ സഞ്ചരിച്ച കമ്പാർട്ട്മെന്റ് സീൽ ചെയ്തിട്ടുണ്ട്. ഒപ്പം യാത്ര ചെയ്തിരുന്ന 3 പേരെയും മാറ്റിയിട്ടുണ്ട്. ട്രെയിൻ തിരുവനന്തപുരത്ത് എത്തിയാൽ അണുവിമുക്തമാക്കും. രോഗം സ്ഥിരീകരിച്ചത് കുന്ദമംഗലത്തെ കെഎസ്ഇബിയിലെ കരാർ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ ഇയാൾക്കൊപ്പം ജോലി ചെയ്ത കരാർ ജോലിക്കാരായ 60 ഓളം പേരെ പരിശോധനയ്ക്ക് വിധേയമാക്കാൻ ധാരണയായിട്ടുണ്ട്. രോഗം ഉണ്ടെന്ന് സംശയം തോന്നിയവർക്ക് വേണ്ടി നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിക്കുന്നത്.

English summary
Jan Shatabdi Passenger shifted to hospital after tests Coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X