ജാനകിവധക്കേസില്‍ 2400 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു; 560 സാക്ഷികള്‍
കാഞ്ഞങ്ങാട്: റിട്ട. അധ്യാപിക ചീമേനി പുലിയന്നൂരിലെ ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചീമേനിയിലെ വിശാഖ്, റനീഷ്, അരുണ്‍ എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം സി.ഐ ഉണ്ണികൃഷ്ണന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട്(ഒന്ന്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 2400 പേജുള്ളതാണ് കുറ്റപത്രം. 60,000 ഫോണ്‍കോളുകളാണ് ഈ കേസില്‍ പൊലീസ് ശേഖരിച്ചത്. 560 സാക്ഷികളുണ്ട്. 380 തൊണ്ടിമുതലുകളും രേഖകളും ശേഖരിച്ചു.
17 പവന് സ്വര്‍ണം പിടിച്ചെടുത്തു. 1,66,000 രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും 66000 രൂപ പ്രതികളില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 2017 ഡിസംബര്‍ 13നാണ് ജാനകിയെ പുലിയന്നൂരിലെ വീട്ടില്‍ കൊലചെയ്യപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

കവര്‍ച്ചാസംഘത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണന്‍മാസ്റ്റര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ചീമേനി പൊലീസ് കേസെടുക്കുകയും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ. ദാമോദരന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications