കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാനകിയമ്മ സ്‌നേഹിതയില്‍ കാതോര്‍ത്തിരിക്കുന്നു

പ്രായം എണ്‍പതിലെത്തിയ ജാനകിയമ്മ ചിരിച്ചു കൊണ്ട് എല്ലാവരോടും സംസാരിക്കുമ്പോഴും തീച്ചൂള പോലെ ഉരുകുന്ന മനസ്സ് ആരും അറിയാറില്ല. നാല് മക്കളുണ്ടെങ്കിലും മക്കളെല്ലാം നല്ല നിലയിലാണെങ്കിലും ജാനകിയമ്മ തനിച്ചാണ്

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: പ്രായം എണ്‍പതിലെത്തിയ ജാനകിയമ്മ ചിരിച്ചു കൊണ്ട് എല്ലാവരോടും സംസാരിക്കുമ്പോഴും തീച്ചൂള പോലെ ഉരുകുന്ന മനസ്സ് ആരും അറിയാറില്ല. നാല് മക്കളുണ്ടെങ്കിലും മക്കളെല്ലാം നല്ല നിലയിലാണെങ്കിലും ജാനകിയമ്മ തനിച്ചാണ്. കാഞ്ഞങ്ങാട് നഗരസഭയുടെ അഭയകേന്ദ്രമായ സ്‌നേഹിതയില്‍ അഗതിയായി കഴിയുമ്പോഴും ജാനകിയമ്മ മക്കളുടെ കാല്‍പ്പെരുമാറ്റം ശ്രവിച്ചുകൊണ്ടേയിരിക്കുന്നു.

മക്കളുടെ വിളിപ്പാടകലെ ജാനകിയമ്മയുണ്ട്. മനസ്സുമാറി മക്കള്‍ വിളിക്കാന്‍ വരുമെന്ന് ജാനകിയമ്മ കരുതുന്നു. പടന്നക്കാട് കരുവളം സ്വദേശിനിയാണ് ജാനകിയമ്മ. അന്തിയുറങ്ങാന്‍ ഒരു പായയും ഒരുനേരത്തെ ഭക്ഷണവും കിട്ടിയാല്‍ മക്കളുടെ വീട്ടില്‍ ജോലിക്കാരിയെപ്പോലെ വീട്ടില്‍ കഴിഞ്ഞോളാമെന്ന് ജാനകിയമ്മ പറയുമ്പോള്‍ കേട്ടു നില്‍ക്കുന്നവര്‍ പോലും കണ്ണീരൊഴുക്കുന്നു. പ്രായത്തിന്റെ അവശതകളൊന്നുമില്ലാത്ത താന്‍ എന്ത് ജോലി ചെയ്യാനും തയ്യാറാണെന്നും ജാനകിയമ്മ പറയുന്നുണ്ട്. ആകെയുണ്ടായിരുന്ന ഒന്നരയേക്കര്‍ ഭൂമി നേരത്തെ മക്കള്‍ക്ക് നല്‍കി. ഇനി ഒരു തുണ്ട് ഭൂമിയില്ല. പണവുമില്ല. ഏതാനും ദിവസം മുമ്പ് വീട്ടില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ എല്‍.സുലൈഖയുടെ അടുത്ത് എത്തിച്ചു.

snehitha

രണ്ടുമാസം തോറും ഓരോ മക്കളും അമ്മയെ നോക്കണമെന്ന കോടതി ഉത്തരവ് ഉണ്ടായിട്ട് പോലും മക്കള്‍ അത് പാലിച്ചില്ല. അതിനാല്‍ ജാനകിയമ്മയെ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരസഭയുടെ അഭയകേന്ദ്രമായ സ്‌നേഹിതയില്‍ എത്തിക്കുകയായിരുന്നു. അമ്മയുടെ സംരക്ഷണത്തിന് ആവശ്യമായ മുഴുവന്‍ സഹായവും ചെയ്യുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

English summary
Janakiyamma in Old age home-Waiting for her children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X