കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനം ടിവിയെ ബിജെപി നേതാക്കള്‍ തള്ളിപ്പറഞ്ഞത് കടന്നകയ്യായിപ്പോയി, പരിഹാസവുമായി മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് ബന്ധമുണ്ടെന്ന വെളിപ്പെട്ടതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചാനലിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അതിന്റെതായ വഴിക്ക് നീങ്ങട്ടയെന്നും ശരിയായ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് നേരത്തെ പറഞ്ഞതാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

bjp

അന്വേഷണത്തിന്റെ തുടക്കത്തില്‍ വേറൊരു ചിത്രം ജനിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് അന്വേഷണം മുന്നോട്ട് നീങ്ങട്ടയെന്ന് ഞാന്‍ പറഞ്ഞത്. ഞാനിപ്പോഴും അതില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്. പക്ഷേ ബിജെപി ജനം ടിവിടെ പോലെ ഒരു ചാനലിനെ തള്ളിപ്പറഞ്ഞത്. കടന്നകയ്യായി പോയി. അങ്ങനെ പറഞ്ഞവര്‍ ജനത്തിന് മുന്നില്‍ അപഹാസ്യരാവുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ആരുടെ നെഞ്ചിടിപ്പാണ് കൂട്ടുന്നത് എന്ന് മനസിലാക്കുമെന്ന് മുമ്പ് പറഞ്ഞത് കേന്ദ്രസഹമന്ത്രി വി മുരളീധരനെ ഉദ്ദേശിച്ചല്ല. ഏത് വ്യക്തിയെയാണ് ഉദ്ദേശിച്ചത് എന്ന് പ്രസക്തമല്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചില സമയത്ത് എ്ന്താണ് പറയേണ്ടത് എന്ന് ചില സമയത്ത് അറിയില്ല. അതിന്റെ ഭാഗമായാണ് ഇതില്‍ അദ്ദേഹം സര്‍ക്കാരിനെതിരെ ഗൂഡാലോചന ഉന്നയിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം യഥാര്‍ത്ഥ കുറ്റവാളികളിലേക്ക് എത്തുമെന്ന തനിക്ക് ഉറപ്പാണ്. അവര്‍ ആരുമായി ബന്ധമുള്ളവരാണ് എന്ന് വ്യക്തമാകട്ടെ- മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം, ജനം ടിവി ബിജെപിയുടെ ചാനലേ അല്ലെന്നും ബിജെപിക്ക് അങ്ങനെയൊരു ചാനലേ ഇല്ലെന്നുമാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോഴാണ് കെ സുരേന്ദ്രന്റെ പ്രതികരണം. സ്വര്‍ണക്കടത്ത് കേസില്‍ ബിജെപിക്ക് യാതൊരുവിധ ബന്ധവുമില്ല.

ഈ നാട്ടിലെ ദേശസ്നേഹികളായ കുറേ ആളുകള്‍ നടത്തുന്ന ചാനലാണെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ബിജെപിക്കാരായിട്ടുള്ള ആരും അതിലില്ല. അനില്‍ നമ്പ്യാര്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞ വരട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതിനെ നിങ്ങള്‍ ബിജെപിയുമായി കൂട്ടിക്കുഴക്കരുതെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

 രാത്രി അമിതമായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കരുതിയിരിക്കുക, സംഭവിക്കുന്നത്..! രാത്രി അമിതമായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കരുതിയിരിക്കുക, സംഭവിക്കുന്നത്..!

ഒറ്റക്കെട്ടായി മഹാസഖ്യം; സഖ്യത്തില്‍ 6 പാര്‍ട്ടികള്‍, വീര്യം പകരാന്‍ കനയ്യയും, എന്‍ഡിഎയെ പൂട്ടൂംഒറ്റക്കെട്ടായി മഹാസഖ്യം; സഖ്യത്തില്‍ 6 പാര്‍ട്ടികള്‍, വീര്യം പകരാന്‍ കനയ്യയും, എന്‍ഡിഎയെ പൂട്ടൂം

English summary
Janam tv and bjp Controversy; CM Pinarayi Vijayan Mocks BJP Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X