• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വപ്നയുടെ കോൾ ലിസ്റ്റിൽ പേര്; വിശദീകരണവുമായി ജനം ടിവി മേധാവി!ബാഗേജ് വന്നിട്ടുണ്ടോയെന്ന് അറിയാനാണ്

 • By Desk

തിരുവനന്തപുരം; സ്വർണക്കടത്ത് കേസിൽ എൻഐഎ കസ്റ്റഡിയിൽ ഉള്ള സ്വപ്ന സുരേഷിന്റെ ഫോൺ ലിസ്റ്റിൽ ജനം ടിവി മേധാവി അനിൽ നമ്പ്യാരുടെ നമ്പറുകൾ ഉൾപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജുലൈ അഞ്ചിനാണ് ഇദ്ദേഹം സ്വപ്നയെ വിളിച്ചിരുന്നതെന്നാണ് ഫോൺ രേഖകൾ വ്യക്തമാക്കുന്നതെന്നായിരുന്നു റിപ്പോർട്ട്.

ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകണ് അനിൽ. പലരും ഇക്കാര്യത്തിൻ്റെ നിജസ്ഥിതി എന്നോട് ഫോണിൽ വിളിച്ച് തിരക്കുന്നുണ്ട്.അതിനാലാണ് വിശദീകരിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കുറിപ്പ്. പോസ്റ്റ് വായിക്കാം

 ഉത്തരവാദിത്തമാണ്

ഉത്തരവാദിത്തമാണ്

എനിക്ക് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന്

കാണിച്ച് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ

തത്പരകക്ഷികൾ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്.പലരും ഇക്കാര്യത്തിൻ്റെ നിജസ്ഥിതി എന്നോട് ഫോണിൽ വിളിച്ച് തിരക്കുന്നുണ്ട്.അതിനാൽ വിശദീകരണം നൽകേണ്ടത് എൻ്റെ ഉത്തരവാദിത്തമാണ്.

cmsvideo
  Pinarayi Vijayan's reply on gold smuggling case | Oneindia Malayalam
   ബാഗ് വന്നിട്ടുണ്ടോയെന്ന്

  ബാഗ് വന്നിട്ടുണ്ടോയെന്ന്

  ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാൻ എൻ്റെ ഫോണിൽ നിന്നും സ്വപ്നയെ വിളിച്ചിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണ്ണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്.

  ദുബായിൽ നിന്നും ഇത്തരത്തിലൊരു ബാഗേജ് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു വിളിയുടെ ഉദ്ദേശ്യം.

   കോൺസുലേറ്റ് വിശദീകരണവും

  കോൺസുലേറ്റ് വിശദീകരണവും

  ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നും ഞാൻ ചോദിച്ചു.കാരണം ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി എനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോൺസുൽ ജനറലിൻ്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായ സ്വപ്നയെ വിളിച്ചന്വേഷിച്ചത്.മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോൺസുലേറ്റിൻ്റെ വിശദീകരണം കൂടി ഞാൻ ആരാഞ്ഞു.

   വളരെ കൂളായി മറുപടി

  വളരെ കൂളായി മറുപടി

  എൻ്റെ ചോദ്യങ്ങൾക്ക് വളരെ കൂളായാണ്

  സ്വപ്ന മറുപടി നൽകിയത്.ബാഗേജിനെപ്പറ്റി അറിയില്ലയെന്നും കോൺസുൽ ജനറൽ ദുബായിലാണെന്നും അവർ പറഞ്ഞു.കോൺസുലേറ്റ് സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്നതിനാൽ ആധികാരികമായ ഒരു വിശദീകരണത്തിൻ്റെ അനിവാര്യതയും ഞാൻ ചൂണ്ടിക്കാട്ടി.

  കോൺസുൽ ജനറലിനെ ബന്ധപ്പെട്ട ശേഷം

  തിരിച്ചു വിളിക്കാമെന്ന് അവർ എനിക്ക്

  ഉറപ്പ് നൽകി.

   ഒരു മണിക്കൂറിന് ശേഷം വിളിച്ചു

  ഒരു മണിക്കൂറിന് ശേഷം വിളിച്ചു

  കൃത്യം ഒരു മണിക്കുറിന് ശേഷം അവരെന്നെ തിരിച്ചു വിളിക്കുകയും അത്തരമൊരു ബാഗേജ് അയച്ചിട്ടില്ലെന്നും വ്യക്തമാക്കി.ഉടൻ തന്നെ ഞാൻ വാർത്ത ഡെസ്കിൽ വിളിച്ച് കൊടുക്കുകയും അത്സംപ്രേഷണം ചെയ്യുകയുമായിരുന്നു.

  ജനം ടിവിയുടെ വാർത്താ ബുള്ളറ്റിൻ പരിശോധിച്ചാൽ ഇത് മനസ്സിലാകും.

   എനിക്കറിയില്ലായിരുന്നു

  എനിക്കറിയില്ലായിരുന്നു

  യുഎഇ കോൺസുൽ ജനറലിൻ്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നുംസ്വപ്ന സുരേഷ് സർക്കാർ വകുപ്പിലേക്ക് മാറിയ കാര്യം എനിക്കറിയില്ലായിരുന്നു. മാത്രമല്ല സ്വപ്നയാണ് കള്ളക്കടത്തിന് പിന്നിലെന്ന സൂചന പോലും ഇല്ലാത്തപ്പോഴാണ് ഞാൻ അവരെ വിളിച്ചത്.

   എന്റെ ജോലിയാണ്

  എന്റെ ജോലിയാണ്

  ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വാർത്താശേഖരണത്തിന്എ നിക്കാരെയും വിളിക്കാം.ഇനിയും വിളിക്കും.വിളിപ്പട്ടികയിലെ രണ്ട് കോളെടുത്ത് വെച്ച്

  എനിക്ക് കള്ളക്കടത്തുകാരിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.ഇതെൻ്റെ ജോലിയാണ്. ഞാൻ ഇതുമായി

  മുന്നോട്ട് പോകും. തളർത്താമെന്ന് കരുതേണ്ട.ഒരു കാര്യം കൂടി പറയട്ടെ.വാർത്ത കൊടുത്ത T 21 എന്ന ഓൺലൈൻ സ്ഥാപനം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതൻ്റെ മകൻ നടത്തുന്നതാണ്.അതുകൊണ്ട് തന്നെ വാർത്തയുടെ

  പിന്നിലെ രാഷ്ട്രീയം വ്യക്തമാണല്ലോ.

  English summary
  Janam TV chief Anil Nambiar about swapna suresh's call
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more